|    Oct 20 Fri, 2017 5:05 am

മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം ; വീടു സന്ദര്‍ശനത്തിന് ഇന്നു തുടക്കം

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന “മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പരിപാടിയോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന ഗൃഹസന്ദര്‍ശനം ഇന്നാരംഭിക്കും. കിലയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം സ്വായത്തമാക്കിയ കുടുംബശ്രീ പ്രവര്‍ ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, വിരമിച്ച ജീവനക്കാര്‍ തുടങ്ങിയവരാണ് വോളണ്ടിയര്‍മാരായി വീടുകള്‍ സന്ദര്‍ശിക്കുന്നത്. ഓരോ വീടുകളിലെയും മാലിന്യ സംസ്‌കരണ രീതി, ജൈവ—അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാറുണ്ടോ, മലിനജലം, പാഴ്‌വസ്തുക്കള്‍ ഇവ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയവ സംബന്ധിച്ച വിവര ശേഖരണവും ബോധവത്ക്കരണവുമാണ് ഗൃഹ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. ഈ മാസം 15 നു നടക്കുന്ന “മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ എന്ന പ്രഖ്യാപനത്തിന് മുന്നോടിയായി ആരംഭിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടി ഈ മാസം 13 വരെ നീണ്ടു നില്‍ക്കും. 50 വീടുകള്‍ക്ക് രണ്ട് വോളന്റിയര്‍മാരെ വീതമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിന് ശേഷമാണ് “മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ എന്ന പ്രഖ്യാപനം നടത്തുന്നത്. ഇതോടെ കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കുകയെന്ന യജ്ഞത്തിന് തുടക്കമാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക