|    Aug 20 Sun, 2017 12:17 am
FLASH NEWS

മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം : വാര്‍ഡുതല പരിശീലനം സമാപിച്ചു; ഗൃഹസന്ദര്‍ശനം ഞായറാഴ്ച തുടങ്ങും

Published : 3rd August 2017 | Posted By: fsq

 

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര ശുചിത്വ-മാലിന്യ സംസ്‌കരണ പരിപാടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ഹരിതകേരളം മിഷന്‍ വിവിധ തലങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന പരിശീലന പരിപാടികളില്‍ വാര്‍ഡുതല പരിശീലനം പൂര്‍ത്തിയായി. കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തകര്‍, റിട്ട. ജീവനക്കാര്‍ തുടങ്ങിയവരുള്‍പ്പെടുന്നവര്‍ക്കാണ് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്. ഇവരെയാണ് വോളന്റിയര്‍മാരായി വിവരശേഖരണത്തിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ മാസം 6 മുതല്‍ 13 വരെ തീയതികളില്‍ ഓരോ വീട്ടിലും സന്ദര്‍ശനം നടത്താന്‍ നിയോഗിച്ചിട്ടുള്ളത്. ആഗസത് 15ന് നടക്കുന്ന മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പ്രഖ്യാപനത്തിനു മുന്നോടിയായി ഈ മാസം 6ന് ഞായറാഴ്ച ഗൃഹസന്ദര്‍ശനം ആരംഭിക്കും. 50 വീടുകള്‍ക്ക് രണ്ടുപേരെ വീതം വോളന്റിയര്‍മാരായി ഇതിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. വോളന്റിയര്‍മാരുടെ ആലോചനായോഗം ആഗസ്ത് അഞ്ചിന് വിളിച്ചു ചേര്‍ക്കും. ഗൃഹസന്ദര്‍ശന വേളയില്‍ നല്‍കാനുള്ള ചോദ്യാവലി, ലഘുലേഖകള്‍, അവസ്ഥാനിര്‍ണയ പഠനരേഖ എന്നിവ യോഗത്തില്‍ വിതരണം ചെയ്യുന്നതിനായി ആഗസ്ത് 3ാം തീയതിയോടെ ലഭ്യമാക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിനു ശേഷമാണ് ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന പ്രഖ്യാപനം നടത്തുന്നത്. ഇതോടെ കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കുകയെന്ന മഹായജ്ഞത്തിനു തുടക്കമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക