|    Aug 21 Mon, 2017 9:33 pm
FLASH NEWS

‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ സമഗ്ര ശുചിത്വ പരിപാടി ; സിവില്‍സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

Published : 9th August 2017 | Posted By: fsq

 

പാലക്കാട്: ഹരിതകേരളം  മിഷന്റെ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’സമഗ്ര ശുചിത്വ പരിപാടിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ഗ്രീന്‍ പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. മാലിന്യമുക്ത സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനായി വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് പരിശീലനം നടത്തിയത്. എഡിഎം എസ് വിജയന്റെ അധ്യക്ഷതയില്‍ നടന്ന പരിശീലനത്തില്‍ മുണ്ടൂര്‍ ഐആര്‍ടിസി റിസര്‍ച്ച് കോഓഡിനേറ്റര്‍  പിഎം മുസ്തഫ ഗ്രീന്‍ പ്രോട്ടോകോള്‍ എന്ത്, എന്തിന് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വ്യക്തി ശുചിത്വത്തോടൊപ്പം  ജോലി ചെയ്യുന്ന പരിസരം വൃത്തിയുള്ളതാവേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ഓഫിസിലെ ഇ-മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുറയ്ക്കുന്നതിനുസ്വീകരിക്കേണ്ട നടപടികളും അദ്ദേഹം വിവരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക