|    Nov 24 Fri, 2017 3:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രതിജ്ഞ സംഘടിപ്പിക്കും

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാനുള്ള മഹായജ്ഞത്തിന് ഈ സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ തുടക്കമിടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ആഗസ്ത് 15ന് ജില്ലാതലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കുശേഷം മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പ്രഖ്യാപനം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടികളിലും ഈ പ്രഖ്യാപനം നടത്തും. അന്നും പിറ്റേ ദിവസവും ജനപ്രതിനിധകള്‍ അടങ്ങുന്ന സന്നദ്ധ സേവന പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക