|    Feb 26 Sun, 2017 11:12 pm
FLASH NEWS

മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകുന്നു; ക്ലോക്ക് റൂം ഡ്രൈവര്‍മാര്‍ അടപ്പിച്ചു

Published : 25th November 2016 | Posted By: SMR

മാനന്തവാടി: മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ നഗരസഭയുടെ കീഴിലുള്ള ക്ലോക്ക് റൂം ഓട്ടോ െ്രെഡവര്‍മാര്‍ അടപ്പിച്ചു. മാനന്തവാടി ഗാന്ധി പാര്‍ക്കിലുള്ള കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്നുള്ള കക്കൂസ് മാലിന്യ മടക്കമുള്ള മാലിന്യങ്ങളാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്. ഇതിന് സമീപത്താണ് ഓട്ടോറിക്ഷ സ്റ്റാന്‍ഡുള്ളത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷന്‍ കുടിയാണ്. ബസ്സ് കാത്തിരിപ്പ് കേന്ദ്രവും ഇതിന് സമീപത്താണ്. മാലിന്യങ്ങള്‍ ഒഴുകുന്നത് കാരണമുണ്ടാകുന്ന ദുര്‍ഗന്ധവും പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. ക്ലോക്ക് റൂമിനെ കുറിച്ച് മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടായ ശേഷം മാത്രമെ കംഫര്‍ട്ട് സ്‌റ്റേഷന്‍ തുറക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് െ്രെഡവര്‍മാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day