|    Aug 14 Tue, 2018 1:51 pm
FLASH NEWS
Home   >  National   >  

മാലിന്യക്കൂന ഇടിഞ്ഞുവീണ് രണ്ടു പേര്‍ മരിച്ചു, വാഹനങ്ങള്‍ ഒഴുകിപ്പോയി

Published : 1st September 2017 | Posted By: G.A.G

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍  മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് രണ്ടു പേര്‍ മരിച്ചു. നിരവധിപേര്‍ മാലിന്യക്കൂമ്പാരത്തിനടിയില്‍ കുടുങ്ങിപ്പോയിട്ടുണ്ട് എന്നാണ് റിപോര്‍ട്ടുകള്‍. ന്യൂഡല്‍ഹിയിലെ ഗാസിപൂര്‍ മാലിന്യനിക്ഷേപകേന്ദ്രത്തിലാണ് സംഭവം. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് കൂമ്പാരം ഇടിഞ്ഞുവീണത്. ഇടിഞ്ഞുവീണ മാലിന്യക്കൂമ്പാരത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മാലിന്യക്കൂന ഇടിഞ്ഞതിനെത്തുടര്‍ന്ന് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകളും വാഹനങ്ങളും സമീപത്തെ കനാലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയാണ് മരിച്ചവരിലൊരാള്‍.  തലസ്ഥാനനഗരിയുടെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രമാണ് ഗാസിപൂറിലേത്. അന്‍പത് മീറ്ററിലേറെ ഉയരമുള്ള മാലിന്യക്കൂമ്പാരമാണ് ഇവിടെയുള്ളത്.ദിനം പ്രതി  പതിനായിരം ടണ്ണിലേറെ മാലിന്യമാണ് ഇവിടെയെത്തുന്നത്. മണ്‍സൂണ്‍ മൂലം ഇതില്‍ മൂവായിരം ടണ്ണിന്റെ വര്‍ധനയും ഉണ്ടായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss