|    Oct 17 Tue, 2017 11:59 pm
FLASH NEWS

മാലിന്യം റോഡില്‍ നിക്ഷേപിച്ചു; സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി

Published : 3rd November 2016 | Posted By: SMR

വടകര: കര്‍മ 2016 പദ്ധതിയുടെ ഭാഗമായി വടകരയെ സുന്ദരനഗരമാക്കാനുള്ള പ്രഖ്യാപനം നടന്നതിന് പിറകെ റോഡില്‍ മാലിന്യം നിക്ഷേപിച്ച സ്ഥാപനം താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. വടകര ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന വിഷ്ണു ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിനാണ് വടകര നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കിയത്. കടയുടമയില്‍ നിന്ന് 2010 രൂപ പിഴ ഈടാക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയോടെയാണ് വടകര ജില്ലാ ആശുപത്രിക്ക് മുന്‍വശം 4 വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി മാലിന്യം നിക്ഷേപിച്ചതായി കണ്ടത്. പ്രദേശവാസികള്‍ നഗരസഭ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ച സ്ഥാപനത്തെ പറ്റിയുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ഉടമയെ വിളിച്ചു വരുത്തി മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും കട താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പരിശോധനയ്ക്ക് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെദിവാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി പി ബിജു എന്നിവര്‍ നേതൃത്വം നല്‍കി. വടകര നഗരത്തെ മലിനമാക്കാന്‍ ശ്രമിക്കുന്ന ഇത്തരം വ്യാപാരികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക