|    Jan 18 Wed, 2017 7:40 pm
FLASH NEWS

മാലിന്യം നീക്കുന്നില്ല; ഉപ്പാലവളപ്പ് നിവാസികള്‍ പകര്‍ച്ചവ്യാധി ഭീതിയില്‍

Published : 12th July 2016 | Posted By: SMR

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ആയിക്കര ഉപ്പാലവളപ്പ് നിവാസികള്‍ കടുത്ത ദുരിതത്തിലായി. മാലിന്യങ്ങള്‍ മൂലം നരകതുല്യമായ ജീവിതം നയിക്കുകയാണ് ഇവിടത്തുകാര്‍.
30ലധികം കുടുംബങ്ങള്‍ താമസിച്ചുവരുന്നുണ്ട്. താമസത്തിന് ഒട്ടുംപറ്റാത്ത കൂരകളിലാണ് എല്ലാ കുടുംബങ്ങളും. വല്ലപ്പോഴുമാണ് കുടിവെള്ളം കിട്ടുന്നത്. ഈ പ്രദേശത്തെ തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. ആയിക്കര മാര്‍ക്കറ്റില്‍നിന്നും ജില്ലാ ആശുപത്രിയില്‍നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഈ തോടിലാണു എത്തിച്ചേരുന്നത്. ഇതിനാല്‍ പകര്‍ച്ചവ്യാധി ഭീതിയുമുണ്ട്. കടല്‍വെള്ളം കയറുമ്പോള്‍ താമസസ്ഥലങ്ങളിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുകയാണ്.
ജില്ലാ ആശുപത്രിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാത്തതു കാരണം മലിനജലം മുഴുവന്‍ ആയിക്കരതോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. പ്ലാന്റ് സ്ഥാപിക്കാന്‍ പലവട്ടം നിവേദനം നല്‍കിയിട്ടും അധികതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇവരെ പുനരധിവസിപ്പിക്കാന്‍ ഫിഷര്‍മെന്‍ ഫഌറ്റ് നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കോര്‍പറേഷന്റെ അധീനതയില്‍ ഇവിടെ 25 സെന്റ് സ്ഥലമുണ്ട്. നേരത്തെ ഇക്കാര്യമുന്നയിച്ച് കോര്‍പറേഷനും ഫിഷറീസ് മന്ത്രിക്കും നാട്ടുകാരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു.
അതേസമയം, ഉപ്പാലവളപ്പ് പ്രദേശത്തെ തോട് വൃത്തിയാക്കി മാലിന്യമുക്തമാക്കുന്നതിന് 25 ലക്ഷം അടിയന്തരമായി അനുവദിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് പി കെ ശ്രീമതി എംപി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക