|    Mar 29 Wed, 2017 11:12 am
FLASH NEWS

മാലിന്യം നിക്ഷേപിച്ചവര്‍ നാട്ടുകാരുടെ സിസിടിവിയില്‍ കുടുങ്ങി

Published : 26th June 2016 | Posted By: SMR

മുക്കം: മാലിന്യ നിക്ഷേപം പതിവായതോടെ സഹികെട്ട നാട്ടുകാര്‍ സിസിടിവി കാമറ സ്ഥാപിച്ചപ്പോള്‍ രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിച്ചവര്‍ പിടിയിലായി.
മുക്കം നഗരസഭയിലെ കുറ്റിപ്പാല കയ്യിട്ടാപൊയില്‍ റോഡിലെ അയ്യപ്പന്‍കാവിന് സമീപമാണ് മാസങ്ങളായി കക്കൂസ് ടാങ്ക് മാലിന്യമടക്കം തള്ളിയിരുന്നത്. സംഭവം പതിവായതോടെ നാട്ടുകാര്‍ ക്ഷേത്ര കമ്മിറ്റിയുടെയും മുക്കത്തെ നാനോ സെക്യൂരിറ്റി സിസ്റ്റത്തിന്റെയും സഹകരണത്തോടെ സിസിടിവി കാമറ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മാലിന്യം നിക്ഷേപിച്ചതോടെ നാട്ടുകാര്‍ കൗണ്‍സിലര്‍ ബ്രിജേഷിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
മാലിന്യം നിക്ഷേപിച്ച വണ്ടിയുടെ നമ്പര്‍ അടക്കം പോലിസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനം നിലമ്പൂരില്‍ വെച്ച് പിടികൂടിയത്.
വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം തള്ളിയ സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. പിടിയിലായവര്‍ക്ക് ഇതിലെല്ലാം ബന്ധമുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day