|    Dec 13 Wed, 2017 6:41 pm
FLASH NEWS

മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനവും തൊഴിലാളികളെയും നാട്ടുകാര്‍ പിടികൂടി

Published : 31st October 2017 | Posted By: fsq

 

അരൂര്‍: റോഡരികില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനവും തൊഴിലാളികളെയും നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.അരൂര്‍ വ്യവസായ കേന്ദ്രത്തിലെ ബാദ്ഷാ കമ്പനിക്കു സമീപം ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം.വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം റോഡരികില്‍ നിക്ഷേപിക്കുന്നത് കാണാനിടയായ നാട്ടുകാരില്‍ ചിലര്‍ തടയുകയും നിക്ഷേപിച്ച മാലിന്യം മുഴുവനും വാര്‍ഡ് അംഗം മേരി മഞ്ജുവിന്റെ നേതൃത്വത്തില്‍ തിരികെ എടുപ്പിക്കുകയും പോലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. അരൂര്‍ പോലിസെത്തി വാഹനവും ജീവനക്കാരേയും കസ്റ്റഡിയിലെടുത്തു. നേരത്തെ മാലിന്യ നിക്ഷേപം നടത്തിയിരുന്നത് രാത്രികാലങ്ങളിലായിരുന്നു.ഇടക്കൊച്ചി അരൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന് ഇരുവശങ്ങളിലും മാലിന്യ നിക്ഷേപം രൂക്ഷമാണ്. മല്‍സ്യ സംസ്്്കരണ ശാലകളിലേയും അറവുശാലകളിലേയും അവശിഷ്ടങ്ങളും ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങളുമാണ് ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക