|    Feb 26 Sun, 2017 11:37 am
FLASH NEWS

മാലിന്യം നിക്ഷേപിക്കാനെത്തിയവര്‍ വാഹനവുമായി പിടിയില്‍

Published : 1st December 2016 | Posted By: SMR

മൂന്നാര്‍: കോട്ടയത്തു നിന്നു ലോറിയില്‍ കൊണ്ടുവന്ന ഹോട്ടല്‍ മാലിന്യങ്ങള്‍ നിറച്ച ലോറി വട്ടവടക്കു സമീപമുള്ള വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി പോലിസിനു കൈമാറി.ലോറി ജീവനക്കാരായ രണ്ടുപേരെ പോലിസ് ലോറിയുമായി കസ്റ്റഡിയിലെടുത്തു.വട്ടവട കോവിലൂര്‍ സ്വദേശികളായ ഡ്രൈവര്‍ എല്‍ സുരേഷ് (35), സഹായി എ വിഷ്ണു (23),എന്നിവരെയാണ് ദേവികുളം എസ്‌ഐ ഇ എം ബഷീറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.ബുധനാഴ്ച വെളുപ്പിന് വട്ടവടയ്ക്കു സമീപമുള്ള ടോപ് സ്‌റ്റേഷന്‍ ചെക്‌പോസ്റ്റില്‍ വച്ചാണ് മാലിന്യങ്ങേളുമായി എത്തിയ ലോറി വനപാലകര്‍ പരിശോധിച്ചത്. ലോറിയില്‍ ഹോട്ടല്‍,ആശുപത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരം പോലിസില്‍ അറിയിച്ചു. തുടര്‍ന്നു ദേവികുളം എസ്.ഐ എത്തി വാഹനവും ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കോട്ടയം ഏറ്റുമാനൂര്‍ പുന്നത്തുറ പ്ലാക്കി തോട്ടത്തില്‍ ജയിംസ് ചാക്കോയുടെ ചിലന്തിയാറിലെ സ്ഥലത്ത് നിക്ഷേപിക്കാന്‍ കൊണ്ടുവന്നതാണ് മാലിന്യങ്ങളെന്ന് ഇവര്‍ മൊഴി നല്‍കി.ഇയാള്‍ കോട്ടയം മേഖലകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന കരാറുകാരനാണെന്നും കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തില്‍ നാലു ലോഡ് മാലിന്യങ്ങള്‍ വട്ടവടയില്‍ എത്തിച്ചതായും ഇവര്‍ പോലിസിനു മൊഴി നല്‍കി. ലോറിയും ജീവനക്കാരെയും നെടുംകണ്ടം കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day