|    Oct 18 Wed, 2017 11:46 pm
FLASH NEWS

മാലിന്യം നിക്ഷേപിക്കാനെത്തിയ രണ്ടുപേര്‍ പിടിയില്‍

Published : 5th October 2016 | Posted By: Abbasali tf

നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കുമ്മിയില്‍ കുടിവെള്ള പമ്പിങ് സ്‌റ്റേഷന്റെ ഭാഗത്ത് ഇറച്ചികോഴികളുടെ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനിടെ രണ്ടുപേരെ അരുവിക്കര പോലിസ് പിടികൂടി. തിങ്കളാഴ്ച്ച രാത്രി മാരുതി കാറില്‍ ഇറച്ചി കോഴിയുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയാനെത്തിയ അരുവിക്കര വട്ടക്കുളം സ്വദേശി കെല്‍ട്രോണ്‍ ജങ്ഷനില്‍ കോഴിയിറച്ചി കച്ചവടം നടത്തുന്ന ജസീമിനെയും ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെയുമാണ് പോലിസ് പിടികൂടിയത്. കാറും പോലിസ് കസ്റ്റഡിയിലെടുത്തു. ഈഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്. ഇതോടെ മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായി. കുടിവെള്ളം പമ്പ് ചെയ്യുന്ന കരമനയാറ്റില്‍ തെരുവുനായ്ക്കള്‍ മാലിന്യങ്ങള്‍ കടിച്ചുവലിച്ചിടുന്നതോടെ കുടിവെള്ളവും മലീമസമായി. പഞ്ചായത്ത് ഭരണസമിതി ഈ മേഖലയില്‍ പലതവണ ശുചീകരണം നടത്തുകയും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാനായില്ല. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ അരുവിക്കര പോലിസിന്റെ സഹായം തേടിയതോടെയാണ് രണ്ടുപേര്‍ പിടിയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക