|    Dec 10 Mon, 2018 9:49 am
FLASH NEWS

മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി

Published : 27th May 2018 | Posted By: kasim kzm

ഇരിങ്ങാലക്കുട: കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും രംഗത്തെത്തി.
കാട്ടൂര്‍ ഇരിഞ്ഞാലാക്കുട പിഡബ്ലിയുഡി. റോഡില്‍ ഏട്ടടി പാലത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിനു സമീപവും എതിര്‍ ദിശയിലുള്ള ഹോട്ടല്‍ പരിസരത്തും മാലിന്യങ്ങള്‍ തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജിക്കിന്റെയും ആരോഗ്യ വകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ്, റോയ് എന്നിവരുടെയും നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. തുടര്‍ന്നും പരിശോധന സജീവമാക്കുമെന്നും നാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss