|    Jul 17 Tue, 2018 11:02 pm
FLASH NEWS

മാലിന്യം കൊണ്ടുവന്ന ട്രാക്ടര്‍ നാട്ടുകാര്‍ തടഞ്ഞു

Published : 12th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റിയിലെ കരിവള്ളിക്കുന്ന് മാലിന്യപ്ലാന്റിലെത്തിയ മാലിന്യം നിറച്ച ട്രാക്ടര്‍ നാട്ടുകാര്‍ തടഞ്ഞു. തകര്‍ന്ന പ്ലാന്റില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നതു വഴി പ്രദേശത്ത് അന്തരീക്ഷ മലിനീകരണം വ്യാപകമായതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം. പ്ലാന്റ് നവീകരിക്കാതെ മാലിന്യം കത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ടൗണിലെ മാലിന്യം നിറച്ച ട്രാക്ടര്‍ ഇന്നലെ രാവിലെയാണ് കരിവള്ളിക്കുന്നിലെ പ്ലാന്റിന് സമീപം നാട്ടുകാര്‍ തടഞ്ഞത്. തകര്‍ന്ന പ്ലാന്റില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നത് കാരണം പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധവും അന്തരീക്ഷ മലിനീകരണവും വ്യാപകമായിട്ടുണ്ട്. പ്ലാന്റില്‍ മാലിന്യം കത്തിക്കുന്ന ഭാഗത്ത് പലസ്ഥലങ്ങളിലും കാലപ്പഴക്കത്താല്‍ ദ്രവിച്ച് തുളകള്‍ വീണു. മാലിന്യം കത്തിക്കുമ്പോള്‍ ഇതിലൂടെ പുറത്തുവരുന്ന പുക പ്രദേശവാസികള്‍ക്ക് ദുരിതമാവുകയാണ്. ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ച് മാസങ്ങള്‍ക്കു മുമ്പ് ചര്‍ച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റ് നവീകരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതവരെ നടപടിയായില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പ്ലാന്റിന്റെ കേടുപാടുകള്‍ തീര്‍ക്കാതെ ഇവിടെ മാലിന്യം കത്തിക്കാന്‍ അനുവദിക്കില്ലന്നാണ് നാട്ടുകാരുടെ മുന്നിറിയിപ്പ്. പ്രദേശത്ത് പുകപടലങ്ങള്‍ പടരാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ പരാതിയും നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss