|    Oct 19 Fri, 2018 2:15 pm
FLASH NEWS

മാലിന്യം കുമിയുന്നു; തെരുവുനായ്ക്കള്‍ പെരുകുന്നു

Published : 7th September 2017 | Posted By: fsq

 

തലശ്ശേരി: കായ്യത്ത് റോഡിലെ ചുരയ്കുള (സൂര്യകുളം) ത്തിനു സമീപത്തുള്ള ആള്‍പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായത്തോടെ തെരുവുനായ്ക്കളുടെ കൂടാരമായി മാറി. 18 വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന കൊട്ടകാട് ഹൗസ് ഉള്‍ക്കൊള്ളുന്ന പൊളിഞ്ഞു വീഴാറായ വീടും 20 സെന്റ് സ്ഥലവുമാണ് സാമൂഹിക വിരുദ്ധര്‍ മലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയത്. പഴയ ബസ് സ്റ്റാന്റില്‍ നിന്നു തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാണ് കായ്യത്ത് റോഡ്. അതിനാല്‍ തന്നെ ഇതുവഴി കാല്‍നടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നവരുടെ എണ്ണവും ഏറെയാണ്. ഇതുവഴി സഞ്ചരിക്കുന്നവര്‍ തങ്ങളുടെ കൈയിലുള്ള മാലിന്യം പറമ്പില്‍ ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. സമാന്യം നല്ല രീതിയിലുള്ള ജനവാസ കേന്ദ്രമായ ഇവിടെ റസിഡന്‍ഷ്യല്‍ കമ്മിറ്റികള്‍ നിലവിലുണ്ടെങ്കിലും മാലിന്യ നിക്ഷേപത്തിനെതിരേ ഫലപ്രദമായ നടപടികളെടുക്കുന്നില്ല. നഗരസഭ കൗണ്‍സിലര്‍ വഴി വിഷയം നഗരസഭയുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാലിന്യം തിന്നു കൊഴുക്കുന്ന നായകള്‍ പുരയിടത്തില്‍ നിന്നു എങ്ങോട്ടും നീങ്ങി പ്പോവാത്തതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ഗേള്‍സ് ഹൈസ്‌കൂള്‍, എല്‍പി സ്‌കൂള്‍, പ്രദേശത്തുള്ള മദ്്‌റസ തുടങ്ങിയവയിലേക്കു പോവുന്ന കുട്ടികള്‍ക്ക് നായശല്യം വന്‍ ഭീഷണിയുമാണ്. ശക്തമായ നടപടികള്‍ നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss