|    Dec 19 Tue, 2017 4:04 am
FLASH NEWS

മാലിന്യം കുമിഞ്ഞു കൂടി; ആണക്കോലി തുറ ജലവിതരണ പദ്ധതി നിലച്ചു

Published : 27th October 2016 | Posted By: SMR

പെരുമ്പാവൂര്‍: മാലിന്യം കുമിഞ്ഞു കൂടിയതിനെ തുടര്‍ന്ന് ആണക്കോലിത്തുറയിലെ ജലവിതരണ പദ്ധതി പാടെ ഉപേക്ഷിച്ചു. കൂവപ്പടി പഞ്ചായത്തിലെ പ്രധാന ജലവിതരണ സ്രോതസായ ആണക്കോലിതുറ, ആ പഞ്ചായത്തിലേയും സമീപ പഞ്ചായത്തായ ഒക്കലിലെ ജനങ്ങളുടേയും പ്രധാന ജലവിതരണ പദ്ധതിയാണ്. ഇരു പഞ്ചായത്തിന്റെയും ഏക കുടിവെള്ള സ്രോതസു കൂടിയായ രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള തുറയിലെ വെള്ളമാണ് മാലിന്യം മൂലം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നത്. സമീപ പ്രദേശങ്ങളിലെ കമ്പനികളില്‍ നിന്നുമുള്ള മാലിന്യമാണ് പ്രധാനമായും തോടിന്റെ നാശത്തിലെത്തിച്ചത്.10 വര്‍ഷം മുമ്പ് നൂറുകണക്കിനാളുകള്‍ക്ക് ജലസേചനപദ്ധതികള്‍ വഴി കുടിവെള്ളമായും കൂടാതെ കുളിക്കാനും ഉപയോഗിച്ചിരുന്ന തുറയില്‍ കാല്‍ കഴുകിയാല്‍ ചൊറിച്ചില്‍ അനുഭവപെടുമെന്ന് നാട്ടുകാര്‍ പറയുന്നു. ആഫ്രിക്കന്‍ പായലും വള്ളി പായലും നിറഞ്ഞ് തുറയിലെ നീരൊഴുക്ക് ഇല്ലാതായി. തൊഴിലുറപ്പു പദ്ധതിയില്‍പെടുത്തി ആദ്യ കാലങ്ങളില്‍ തുറ ശുചീകരിക്കാറുണ്ടായിരുന്നെങ്കിലും ഇറങ്ങിയാല്‍ ചൊറിച്ചിലും ത്വക്ക് രോഗവും വരുമെന്നായതോടെ ഈ പദ്ധതിയും നടക്കാതായി. അഞ്ചു വര്‍ഷങ്ങളായി തുറയുടെയും തോടിന്റെ സംരക്ഷണവും ആവശ്യപ്പെട്ട് മാവേലിപടി, വല്ലം പ്രദേശവാസികള്‍ ഒട്ടേറെ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. മാലിന്യം കുമിഞ്ഞ് കൂടിയതോടെ തോടിനിരുവശങ്ങളിലുള്ളവരുടെ കിണറുകളും ഉപയോഗിക്കാന്‍ പറ്റാതായി. തുറയുടെയും തോടിന്റെയും സംരക്ഷണത്തിനും തുറ ശുചീകരിക്കുന്നതിനും 50 ലക്ഷം രൂപയുടെ പദ്ധതിക്കായി നബാഡിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മനോജ് മൂത്തേടന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss