|    Jan 24 Tue, 2017 12:24 am

മാലിന്യം കലര്‍ന്ന കുടിവെള്ളവുമായി ഇരുന്നൂറോളം കുടുംബങ്ങള്‍

Published : 29th July 2016 | Posted By: SMR

മട്ടാഞ്ചേരി: മാലിന്യം നിറഞ്ഞ ഓടയില്‍ സ്ഥിതിചെയ്യുന്ന ജല അതോറിറ്റിയുടെ പൊതു ടാപ്പ് നാട്ടുകാരുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നു. പല തവണ ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹാരമില്ലാതായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
കൂവപ്പാടം ശാന്തി നഗര്‍ കോളനിയിലെ പൊതുടാപ്പാണ് മാലിന്യം നിറഞ്ഞ ഓടയില്‍ സ്ഥിതി ചെയ്യുന്നത്. മഴ പെയ്ത് കാനയില്‍ വെള്ളം നിറഞ്ഞാല്‍ ടാപ്പ് വെള്ളത്തിനടിയിലാവും. പിന്നെ കാനയിലെ മാലിന്യങ്ങള്‍ ടാപ്പിലൂടെ കയറി ജല അതോറിറ്റി വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ കലരുന്ന സാഹചര്യമാണുള്ളത്.
കോളനിയിലെ ഭൂരിഭാഗം വീടുകളിലേയും ഗാര്‍ഹിക കണക്ഷനും ഈ കുഴലിലൂടെയാണ് പോവുന്നത്. അതുകൊണ്ടുതന്നെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ലഭിക്കുന്നത് മാലിന്യം കലര്‍ന്ന കുടിവെള്ളമാണെന്നാണ് പരാതി. കഴിഞ്ഞ പത്തു വര്‍ഷമായി ഇവിടത്തെ പൊതു ടാപ്പിന്റെ അവസ്ഥ ഇതാണ്. ഇരുന്നൂറോളം കുടുംബങ്ങളാണ് ഈ ടാപ്പില്‍നിന്നുള്ള കുടിനീരിനെ ആശ്രയിക്കുന്നത്. ഇവിടെ മാറി മാറി വരുന്ന കൗണ്‍സിലര്‍മാരോട് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി.
ജല അതോറിറ്റി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്. മാലിന്യം കലര്‍ന്ന കുടിവെള്ളം ലഭിക്കുന്ന സാഹചര്യം ഉടലെടുത്തതോടെ പല വിട്ടുകാരും ഇപ്പോള്‍ വെള്ളം പണം കൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്.
മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് പ്രദേശത്ത് രോഗങ്ങളും പടര്‍ന്നുപിടിക്കുന്ന അവസ്ഥയാണ്. രോഗ ഭീതിയിലാണ് കോളനി നിവാസികള്‍.
മാലിന്യം കുടിവെള്ളത്തില്‍ കലരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ കുഴലിന് അടപ്പിട്ടിരിക്കുകയാണ്. ടാപ്പിന്റെ കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക