|    Dec 12 Wed, 2018 4:23 pm
FLASH NEWS

മാലിക് ദീനാര്‍ ഉറൂസ് ഇന്ന് സമാപിക്കും ;തളങ്കരയിലേക്ക് ഭക്തജനപ്രവാഹം

Published : 11th November 2017 | Posted By: fsq

 

തളങ്കര: മാലിക് ദീനാര്‍ മഖാം ഉറൂസ് ഇന്ന് സമാപിക്കും. രാത്രി നടക്കുന്ന സമാപന സമ്മേളനം സംയുക്ത ഖാസി പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്യ. ഉറുസ് കമ്മിറ്റി പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തും. ഹസ്രത്ത് മൊയ്തീന്‍ ഷാ കാരത്തൂര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഖാസിമാരായ ത്വാഖ അഹമദ് മൗലവി, ഇ കെ മഹമൂദ് മുസ്്‌ല്യാര്‍, മാലിക് ദീനാര്‍ മസ്ജിദ് ഖത്തീബ് കെ എം അബ്ദുല്‍ മജീദ് ബാഖവി, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, എ അബ്ദുര്‍ റഹ്്മാന്‍, മുക്രി ഇബ്രാഹിം ഹാജി, കെ എ എം ബഷീര്‍, കെ എം അബ്ദുര്‍ റഹ്്മാന്‍, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍  സംബന്ധിക്കും. ഇന്നലെ രാത്രി ഇബ്രാഹിം ഖലീല്‍ ഹുദവി പ്രഭാഷണം നടത്തി. കഴിഞ്ഞ ഒക്ടോബര്‍ 12  മുതല്‍ ഉറൂസിനോടനുബന്ധിച്ച് മതപ്രഭാഷണം തുടങ്ങിയിരുന്നു. നവംബര്‍ രണ്ട് മുതല്‍ ആരംഭിച്ച ഉറൂസില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുസലാം മുസ്്‌ല്യാര്‍ ദേവര്‍ശോല, റഫീഖ് സക്കറിയ ഫൈസി കൂടത്തായി, അബ്ദുസമദ് പൂക്കോട്ടൂര്‍, നജീബ് മൗലവി, റഹ്മത്തുല്ല സഖാഫി എളമരം, അല്‍ ഹാഫിള് മുഹമ്മദ് ബിലാല്‍ മൗലവി നെടുമങ്ങാട്, കെ എം അബ്ദുല്‍ മജീദ് ബാഖവി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാര്‍ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുംകൈ, മുനീര്‍ ഹുദവി രാമനാട്ടുകര, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം ടി അബ്ദുല്ല മുസ്്‌ല്യാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്്‌ല്യാര്‍, അത്താവുള്ള തങ്ങള്‍ ഉദ്യാവാര്‍, ഡോ.കെ എസ് മാധവന്‍, ഡോ. ഖാദര്‍ മാങ്ങാട്, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍ റസാക്ക് എംഎല്‍എ, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തുടങ്ങി നിരവധി പ്രമുഖര്‍ ഉറൂസിനെത്തിയവരില്‍പെടും. വോളന്റിയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്രമസമാധാനപാലനത്തിന് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം പോലിസിന് ഏറെ ഉപകരിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസ് സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss