|    Dec 17 Sun, 2017 11:53 am
FLASH NEWS

മാലിക്ദിനാര്‍ ജുമുഅത്ത് പള്ളിയില്‍ ദര്‍സ് പുനരാരംഭിക്കുന്നു

Published : 13th July 2017 | Posted By: fsq

 

തളങ്കര: മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ദര്‍സ് പുനരാരംഭിക്കുന്നു. പണ്ഡിതനും മുദരീസുമായ അബ്ദുല്‍ ഹമീദ് ഫൈസിയുടെ നേതൃത്വത്തിലാണ് ദര്‍സ് പുനരാരംഭിക്കുന്നത്. നേരത്തെ പതിറ്റാണ്ടുകളോളം ഇവിടെ പള്ളി ദര്‍സ് ഉണ്ടായിരുന്നു. പ്രമുഖ പണ്ഡിതരും ഖാസിമാരുമായിരുന്നു അന്ന് പള്ളി ദര്‍സിന് നേതൃത്വം നല്‍കിയിരുന്നത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം കാസര്‍കോട് ഖാസിയായിരുന്ന ടി കെ എം ബാവ മുസ്്‌ല്യാരുടെ നേതൃത്വത്തിലാണ് ഏറ്റവുമൊടുവില്‍ പള്ളി ദര്‍സ് നടത്തിയത്. മാലിക്ദിനാര്‍ ഇസ്്‌ലാമിക് അക്കാദമിയുടെ വരവോടെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടിന് മാലിക്ദിനാര്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ പള്ളി ദര്‍സിന്റെയും മാലിക്ദിനാര്‍ ഇസ്്‌ലാമിക് അക്കാദമിയിലെ പുതിയ ബാച്ചിന്റെയും ഉദ്ഘാടനം കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍ നിര്‍വ്വഹിക്കുമെന്ന് പ്രസിഡന്റ്് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്്മാന്‍ എന്നിവര്‍ അറിയിച്ചു. മംഗളൂരു-കീഴൂര്‍ ഖാസി ത്വ ാഖ അഹമ്മദ് മൗലവി, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, മാലിക്ദിനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി എന്നിവര്‍ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss