|    May 22 Tue, 2018 9:27 pm
FLASH NEWS

മാലാപറമ്പില്‍ ഇനി വാഹനങ്ങള്‍ താഴ്ചയിലേക്കു മറിയില്ല

Published : 10th December 2017 | Posted By: kasim kzm

പെരിന്തല്‍മണ്ണ: അപകടങ്ങള്‍ തുടര്‍ക്കഥയായ മാലാപറമ്പ് എടത്തറ ചോല മുതല്‍ അടിവാരം വരെയുള്ള ഭാഗത്തെ താഴ്ച്ചയേറിയ പ്രദേശങ്ങളില്‍ സുരക്ഷാ കവചങ്ങള്‍ ഒരുക്കുന്നതിന്റെ പ്രവൃത്തികള്‍ക്ക് തുടക്കമായി. ഒരു ഭാഗം ഉയര്‍ച്ചയും മറുവശം അന്‍പത് അടിയിലേറെ താഴ്ച്ചയുമേറിയ പ്രദേശമായ ഇവിടം 664 മീറ്ററോളമാണ് സുരക്ഷാ കവചം നിര്‍മിക്കുന്നത്. അടിവാരം ബസ് കാത്തിരിപ്പുകേന്ദ്രത്തു നിന്നാണ് സുരക്ഷാ കവചത്തിന്റെ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എയര്‍പിന്‍ വളവോടുകുടെയുള്ള അപകട പ്രദേശമായ ഇവിടം നിരവധി വാഹനങ്ങളാണ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നത്.അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം ജോലിയുടെ ആരംഭം മുതല്‍ പട്ടാമ്പി ഭാഗത്തു നിന്നു വരുന്ന ചരക്കു വാഹനങ്ങളെല്ലാം ഇതു വഴിയായിരുന്നു കടന്നുപോയിരുന്നത്. അപരിചിതരായ വാഹനയാത്രക്കാര്‍ അപകട വളവുകളില്‍ എത്തുന്നതോടെ നിയന്ത്രണംവിട്ട് താഴ്ച്ചയിലേക്ക് മറിയാറാണിവിടെ പതിവ്. അടിവാരം ഭാഗത്തെ പണിപൂര്‍ത്തിയാവാത്ത ആള്‍താമസമുള്ള വീട്ടിലേക്ക് രണ്ടു തവണ ഹെവി ലോറി മറിഞ്ഞ് വീടിന്റെ ഷണ്‍ സൈഡ് തകര്‍ന്നിരുന്നു.നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാതൊരു ഫലവും കണ്ടില്ല. തുടര്‍ന്ന് ഒരു മാസം മുന്‍പ് റോഡരികില്‍ ടാര്‍ ടാങ്കുകള്‍ സ്ഥാപിച്ച് വീടുകള്‍ക്ക് സുരക്ഷയൊരുക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ആരംഭിച്ച ജോലി പൂര്‍ത്തീകരിക്കാന്‍ രണ്ടാഴ്ച്ച സമയമെടുക്കുമെന്നും റോഡരികിലെ വീടുകള്‍ക്ക് മുകളിലേക്ക് വാഹനങ്ങള്‍ മറിയുന്നതിനാലാണ് ഇവിടെ സുരക്ഷാ കവചങ്ങള്‍ നിര്‍മിക്കുന്നതെന്നും കരാറുകാരന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss