|    Oct 18 Wed, 2017 8:14 pm
FLASH NEWS

മാലമോഷണം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 28th June 2016 | Posted By: SMR

മട്ടന്നൂര്‍: വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ
തലശ്ശേരി കൊളശ്ശേരിയിലെ ബൈജു(40)വിനെയാണ് ഇന്നലെ പുലര്‍ച്ചെ മട്ടന്നൂര്‍ എസ്‌ഐ എം പി വിനീഷ്‌കുമാറും സംഘവും പിടികൂടിയത്.
ഇരിട്ടി റോഡില്‍ ആശ്രയ ആശുപത്രിക്ക് സമീപം തനിച്ച് താമസിക്കുന്ന 82കാരി കൈതേരി വീട്ടില്‍ പി വി ജാനകിയമ്മയുടെ രണ്ടര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് നടപടി. ഒരാഴ്ച മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം പ്രവര്‍ത്തകന്‍ കൊളശ്ശേരിയിലെ രജീഷ് വധം, അനില്‍കുമാര്‍ വധ ശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ബൈജുവെന്ന് പോലിസ് അറിയിച്ചു. മാല ജ്വല്ലറിയില്‍ വില്‍പന നടത്തിയതായും പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് 16500 രൂപ പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു. കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലാവാനുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക