|    May 21 Mon, 2018 8:24 pm
FLASH NEWS

മാലപൊട്ടിച്ചോടിയ തമിഴ് സ്ത്രീകളെ വനിതാ പോലിസ്് പിടികൂടി

Published : 13th December 2017 | Posted By: kasim kzm

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ മാലമോഷണശ്രമത്തിനിടെ മൂന്ന് തമിഴ് സ്ത്രീകളെ വനിതാ പോലിസ് ഓടിച്ചിട്ട് പിടികൂടി.  രാവിലെ 10.30 ഓടുകൂടി ഭര്‍ത്താവ് അഡ്മിറ്റായതറിഞ്ഞ് എത്തിയ ആലപ്പുഴ ജില്ലയില്‍ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വൃന്ദാവനം വീട്ടില്‍  സുകുമാരപണിക്കരുടെ ഭാര്യ പൊന്നമ്മ പണിക്കരുടെ ഒന്നര പവന്‍ മാല പൊട്ടിച്ച് ഓടിയ മൂന്ന് തമിഴ് സ്ത്രീകളെയാണ് ജനറല്‍ ആശുപത്രി പോലിസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലിസ് രേഖമ്മ പിടികൂടിയത്.  മുത്തുമാരി, വേളാങ്കണ്ണി , സെല്‍വി  മുത്തുമാരി, വേളാങ്കണ്ണി , സെല്‍വി എന്നിവരാണ്് പിടിയിലായത്്്. ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായ ഭര്‍ത്താവിന്റെ ചികില്‍സക്കായി ഹെല്‍ത്ത് കാര്‍ഡ് പതിക്കുന്നതിനായി ഇന്‍ഷുറന്‍സ് കൗണ്ടറിന്റെ മുന്‍വശം എത്തിയസമയത്താണ് രണ്ട് തമിഴ് സ്ത്രീകള്‍ പൊന്നമ്മ പണിക്കരുടെ മാല പൊട്ടിച്ച് ഓടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss