|    Dec 16 Sun, 2018 7:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് തിരിച്ചെത്തി

Published : 2nd November 2018 | Posted By: kasim kzm

മാലെ: വിദേശത്തു കഴിയുകയായിരുന്നു മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജ്യത്ത് തിരിച്ചെത്തി. അദ്ദേഹത്തിനെതിരായ അറസ്റ്റ് വാറന്റ് രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി പിന്‍വലിച്ചിരുന്നു. 15ല്‍ അബ്ദുല്ലായമീന്‍ സര്‍ക്കാര്‍ രാജ്യദ്രോഹ ക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നഷീദിനെ 13 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരിക്കുകയായിരുന്നു.
2016ല്‍ ചികില്‍സയ്ക്കായി ലണ്ടനില്‍ പോയ നഷീദ് പിന്നീട് ശ്രീലങ്കയില്‍ അഭയം തേടുകയായിരുന്നു. മാലെ വിമാനത്താവളത്തിലെത്തിയ നഷീദിനെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹീം മുഹമ്മദ് സാലിഹ് സ്വീകരിച്ചു. എന്നാല്‍ ഈ മാസം നിലവില്‍വരുന്ന സര്‍ക്കാരില്‍ നഷീദിനുള്ള പങ്ക് എന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss