|    Aug 15 Wed, 2018 6:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മാലദ്വീപില്‍ നിന്ന് ഇന്ത്യ സൈനികരെ പിന്‍വലിക്കണമെന്ന് പ്രസിഡന്റ്

Published : 11th August 2018 | Posted By: kasim kzm

മാലെ: മാലദ്വീപില്‍ നിന്ന് ഇന്ത്യ സൈനികരെയും സൈനിക ഹെലികോപ്റ്ററുകളും പിന്‍വലിക്കണമെന്ന് പ്രസിഡന്റ് അബ്ദുല്ലാ യമീന്‍. ചൈനയുടെ പിന്തുണയുള്ള പ്രസിഡന്റിന്റെ ഇന്ത്യക്കെതിരായ നടപടിയുടെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപില്‍ പരസ്പരം ശക്തിതെളിയിക്കാനുള്ള മല്‍സരത്തിലാണ് ഇന്ത്യയും ചൈനയും. പതിറ്റാണ്ടുകളോളമായി ഇന്ത്യയുടെ സൈനിക-സൈനികേതര സഹായങ്ങള്‍ സ്വീകരിക്കുന്ന മാലദ്വീപില്‍ റോഡുകളും പാലങ്ങളും വിമാനത്താവളവും നിര്‍മിക്കുകയാണ് ചൈന. മാസങ്ങള്‍ക്കു മുമ്പ് മാലദ്വീപില്‍ യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ ഇന്ത്യ വിമര്‍ശിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss