|    Feb 24 Fri, 2017 11:28 pm
FLASH NEWS

മാലക്കള്ളന് കിട്ടിയ എട്ടിന്റെ പണി

Published : 30th October 2016 | Posted By: Navas Ali kn

22756843-thief-trap-stock-vector-thief

പര്‍ദ്ദ വില്‍പ്പനക്കിറങ്ങിയ ഇതരസംസ്ഥാന യുവാവിന് കിട്ടിയത് അക്ഷരാര്‍ത്ഥത്തില്‍ എട്ടിന്റെ പണി. മലപ്പുറം ജില്ലയിലെ കുറ്റുമുണ്ടയിലാണ് സംഭവം. വീട്ടുമുറ്റത്തിരുന്ന് വീട്ടമ്മയെ പര്‍ദ്ദ കാണിക്കുന്നതിനിടെ അവരുടെ മാല പൊട്ടിച്ച് വില്‍പ്പനക്കാരന്‍ ഓടിമറഞ്ഞു. പക്ഷേ വീട്ടമ്മയുടെ കഴുത്തില്‍ കിടന്നത് വെറും 200 രൂപക്കു വാങ്ങിയ ഗോള്‍ഡ് കവറിങ് മാലയായിരുന്നു. പൊട്ടിച്ചെടുത്ത മാല ഒറിജിനല്‍ സ്വര്‍ണ്ണമാണെന്നു കരുതി അതുമായി ഓടി രക്ഷപ്പെട്ട വില്‍പ്പനക്കാരന്‍ ഇട്ടേച്ചുപോയ പര്‍ദ്ദകള്‍ വീട്ടമ്മ എണ്ണി നോക്കിയപ്പോള്‍ എല്ലാം കൂടി 20 എണ്ണം. 200 രൂപയുടെ മാലക്കു പകരമായി കിട്ടിയത് പതിനായിരം രൂപയെങ്കിലും വിലവരുന്ന പുതിയ പര്‍ദ്ദകള്‍. മാലക്കള്ളന് കിട്ടിയതോ എട്ടിന്റെ പണിയും. ഇതാണ് പറയുന്നത്, സ്വര്‍ണ്ണം ഉപേക്ഷിക്കൂ, മുക്കു പണ്ടം ധരിക്കൂ എന്ന്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 835 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക