|    Oct 20 Sat, 2018 8:30 am
FLASH NEWS

മാറ്റിപ്പാര്‍പ്പിക്കും മുമ്പ് വീടുകളില്‍ ശുചിത്വം ഉറപ്പാക്കും: ജില്ലാ കലക്ടര്‍

Published : 20th August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതി മൂലം ക്യാംപുകളില്‍ താമസിക്കുന്നവരെ സ്വന്തം വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് മുമ്പായി വീടും പരിസരവും ക്യത്യമായ ആരോഗ്യ-ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ.
കാലവര്‍ഷ ക്കെടുതിയുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. വെള്ളം കയറിയതിനെ തുടര്‍ന്ന് മലിന ജലം കിണറുകളിലും മറ്റും എത്തി ഗുരുതരമായ പകര്‍ച്ച വ്യാധികള്‍ക്കും മറ്റും സാധ്യതയുള്ളതായി ഭയക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണം. പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണമായ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനായി ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍,സെക്രട്ടിമാര്‍ എന്നിവരുടെ യോഗം ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വൈകിട്ട് വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ യോഗവും നടത്തും.
എല്ലാവരുടെയും സഹകരണത്തോടെ വീടുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തുര്‍ന്ന് ഒരാഴ്ച തുടര്‍ച്ചയായി കിണറുള്‍പ്പെടെയുള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ കുടുംബശ്രി, എന്‍വൈകെ ഹരിത സേന തുടങ്ങിയവരുടെ സേവനം ഉപയോഗിക്കും.
പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായി സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് ഒരു മാസം തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ മാത്രം ക്ലോറിനേഷന്‍ നടത്തും. പിന്നീട് ഒരു മാസം ആഴ്ചയിലൊരിക്കല്‍ ക്ലോറിനേഷന്‍ നടത്തും. പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് പഞ്ചായത്ത് ഡപ്യുട്ടി ഡയരക്ടര്‍ എല്ലാ ദിവസവും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
ശുചീകരണം പ്രവര്‍ത്തനം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി റിപ്പോ ര്‍ട്ട് നല്‍കിയ ശേഷം കുടുംബങ്ങളെ ക്യാംപുകളില്‍ നിന്ന് മാറ്റിയാല്‍ മതിയെന്നാണ് ഉദ്ദേശിക്കുന്നത്. ക്യാം പുകളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ വസ്ത്രം,ഭക്ഷണം തുടങ്ങിയ അനുബന്ധ സാമഗ്രികള്‍ ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്.
കൂടുതലായതില്‍ ഒരു ലോഡ് ത്യശൂരിലേക്ക് അയച്ചു കഴിഞ്ഞു. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് തിരിച്ചു പോകുമ്പോള്‍ ഭകഷണ കിറ്റും വസ്ത്രങ്ങളും ആവശ്യമായി വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇതും കൂടി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss