|    May 24 Wed, 2017 4:21 am
FLASH NEWS

മാറ്റത്തിന് നിയമങ്ങള്‍ മാറണം: പ്രധാനമന്ത്രി

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനത്തിന് വേഗത കൂട്ടാന്‍ നിയമങ്ങളില്‍ മാറ്റംവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗ് സംഘടിപ്പിച്ച ആദ്യത്തെ മാറുന്ന ഇന്ത്യ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മാറ്റത്തിന്റെ വെല്ലുവിളി നേരിടണമെങ്കില്‍ പുരോഗതി കൈവരിച്ചാല്‍ മാത്രം പോര. ദ്രുതഗതിയിലുള്ള സമ്പൂര്‍ണ മാറ്റമാണാവശ്യം. 19ാം നൂറ്റാണ്ടിലെ ഭരണ വ്യവസ്ഥ മാറാതെ മെച്ചപ്പെട്ട ഭരണനിര്‍വഹണം സാധ്യമല്ല. അതിനനുസരിച്ച് മാനസികമായും മാറണം. മാറ്റത്തിന്റെ ആശയുണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. നിയമങ്ങളില്‍ മാറ്റംവരുത്തിയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചും പുതിയ സാങ്കേതികവിദ്യകളെ ആശ്രയിച്ചുമാണ് 21ാം നൂറ്റാണ്ടിലേക്ക് പ്രയാണം ചെയ്യേണ്ടത്. മാറ്റം അടിമുടി നടക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ചടങ്ങില്‍ മോദി മന്ത്രിസഭയിലെ അംഗങ്ങളെല്ലാം പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day