|    Nov 21 Wed, 2018 2:08 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മാറ്റങ്ങള്‍ക്കു വിധേയമാവാത്ത ആചാരങ്ങളില്ല: കെ എസ് ഭഗവാന്‍

Published : 2nd November 2018 | Posted By: kasim kzm

തൃശൂര്‍: ഭൂരിഭാഗം ആചാരങ്ങളും സ്ത്രീവിരുദ്ധമാണെന്നും മാറ്റങ്ങള്‍ക്കു വിധേയമാവാത്ത ആചാരങ്ങളില്ലെന്നും പ്രശസ്ത സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഡോ. കെ എസ് ഭഗവാന്‍.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ജാഗ്രത സാംസ്‌കാരിക ജാഥ തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരാനുഷ്ഠാനങ്ങളെ ആദ്യമായി വിമര്‍ശിച്ചത് ബുദ്ധനാണെന്ന് എല്ലാവരും ഓര്‍ക്കണം. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ശാസ്ത്രീയ, മതേതര ജനാധിപത്യമൂല്യങ്ങള്‍ക്കനുസൃതമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജാഥ നവംബര്‍ എട്ടിനു സമാപിക്കും. ജാഥയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി തൃശൂര്‍ ടൗണ്‍ഹാളില്‍ നവോത്ഥാനത്തിന്റെ നാള്‍വഴികളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മാധ്യമപ്രവര്‍ത്തക പ്രമീള ഗോവിന്ദ്, ചരിത്രകാരനായ ഡോ. കെ എന്‍ ഗണേഷ് എന്നിവര്‍ വിഷയാവതരണം നടത്തി.
സമൂഹം സ്ത്രീയെ അരുക്കാക്കിയവളായാണ് ഇന്നും കാണുന്നതെന്നും സവര്‍ണ സ്ത്രീകള്‍പോലും പുരുഷന്റെ പങ്കുപറ്റലിന് ഇരകള്‍ മാത്രമായി അവശേഷിക്കപ്പെടുകയാണെന്നും പ്രമീള ഗോവിന്ദ് പറഞ്ഞു.
സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ബാബു എം പാലിശേരി ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി കെ വാസു അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്് ഡോ. കെ വി കുഞ്ഞികൃഷ്ണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എന്‍ ഹരി, അഡ്വ. സുനില്‍ ലാലൂര്‍, ഹാരി ഫാബി പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss