|    Apr 24 Mon, 2017 11:01 am

മാറാട് മദ്‌റസ അടച്ചിട്ട സംഭവം ; സര്‍വമത യോഗം വിളിക്കാന്‍ കലക്ടര്‍ക്ക് ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശം

Published : 2nd December 2016 | Posted By: SMR

കോഴിക്കോട്: മാറാട് പ്രദേശത്ത് അടച്ചിട്ട മദ്‌റസ തുറന്നുപ്രവര്‍ത്തിക്കുന്നതിലേക്കായി സമര്‍പ്പിച്ച പരാതിയില്‍ എല്ലാ മതസ്ഥരെയും ഉള്‍പ്പെടുത്തി യോഗം വിളിച്ചുചേര്‍ത്ത് സമവായമുണ്ടാക്കുന്നതിന് ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങിലാണ് നിര്‍ദേശം നല്‍കിയത്. ഇന്നലെ വിവിധ വിഷയങ്ങളില്‍ മൊത്തം 42 പരാതികള്‍ പരിഗണിച്ചു. 11 എണ്ണത്തിന് തീര്‍പ്പുണ്ടാക്കി. സബ് ഇന്‍സ്‌പെക്റ്റര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ നിയമനത്തിന് അഡൈ്വസ് ചെയ്യുന്നില്ലെന്ന പിഎസ്‌സിക്കെതിരേയുള്ള പരാതിയിന്‍മേല്‍ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് 118 പേര്‍ക്ക് ട്രെയ്‌നിങ് ആരംഭിച്ചിട്ടുള്ളതായും 93 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാന്‍ തീരുമാനിച്ചതായും പിഎസ്‌സി അറിയിച്ചു. മാനസികപ്രയാസം അനുഭവിക്കുന്ന കാസര്‍കോട് പടന്ന ഗ്രാമപ്പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക് ബഷീറിന് മാനുഷിക പരിഗണന നല്‍കി സ്ഥലമാറ്റം അനുവദിക്കണമെന്ന കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുല്ലൂര്‍ പെരിയ ഗ്രാമപ്പഞ്ചായത്തിലേക്ക് സ്ഥലമാറ്റം അനുവദിച്ചു. കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസും വിചാരണയില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day