|    Oct 18 Wed, 2017 4:02 am
FLASH NEWS
Home   >  Kerala   >  

മാറാട് കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എംടി രമേശ്

Published : 8th October 2017 | Posted By: shins

കോഴിക്കോട്: മാറാട് കലാപക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എംടി രമേശ്. ജനരക്ഷായാത്രയോടനുബന്ധിച്ച് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രമേശ് ആരോപണം ഉന്നയിച്ചത്. മാറാട് കേസില്‍ ബന്ധമുള്ള എന്‍ഡിഎഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ലീഗ് നേതാവ് എംകെ മുനീര്‍ പറഞ്ഞതായുള്ള രേഖകള്‍ വിക്കിലീക്‌സിലുണ്ടെന്ന് രമേശ് ആരോപിക്കുന്നു.
ജിഹാദി പ്രവര്‍ത്തനങ്ങളുടെ പരീക്ഷണശാലയായിരുന്നു മാറാട് കലാപം. കലാപത്തില്‍ ലീഗ്, കോണ്‍ഗ്രസ്സ് സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നും അന്വേഷണറിപോര്‍ട്ടിലുണ്ടെന്ന് രമേശ് പറയുന്നു. അന്തരിച്ച ഇ അഹമ്മദാണ് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചത്. ഇ അഹമ്മദ് മരിച്ചെങ്കിലും മാറാട് കലാപത്തില്‍ അദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണം. എന്‍ഡിഎഫിന് തീവ്രവാദി ബന്ധമുണ്ടെന്ന് നേരത്തേ തെളിഞ്ഞതാണ്. കേരളത്തില്‍ ലീഗ്-സിപിഎം-ജിഹാദി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും രമേശ് ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക