|    Oct 18 Wed, 2017 7:45 am
FLASH NEWS
Home   >  Kerala   >  

‘മാറാടിന്റെ രക്തക്കറ കഴുകിയിട്ടു ബിജെപിയെ ഉപദേശിക്കൂ’വെന്ന് എംടി രമേശ്

Published : 5th June 2017 | Posted By: shins

തിരുവനന്തപുരം: മാറാട് കലാപത്തിന്റെ രക്തക്കറ കൈകളില്‍ നിന്ന് കഴുകി കളഞ്ഞിട്ട് ബിജെപിയെ ഉപദേശിക്കൂവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കോടിയേരിയും കെ.പി.എ മജീദിനെയും ലക്ഷ്യം വച്ചാണ് എംടി രമേശിന്റെ പരാമര്‍ശം. മാറാട് കലാപം ഉള്‍പ്പടെ നിരവധി കലാപങ്ങളില്‍ സിപിഎം ലീഗ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അത് മറച്ചുവച്ചാണ് ഇപ്പോള്‍ ബിജെപിയെയും അമിത് ഷായേയും അവര്‍ വിമര്‍ശിക്കുന്നതെന്നും എംടി രമേശ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ ബിജെപി ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തുമെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതിലുള്ള പരിഭ്രാന്തിയാണ് ഇവരുടെ വാക്കുകളിലുള്ളതെന്നും രമേശ് ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക