|    Jan 17 Tue, 2017 4:41 pm
FLASH NEWS

മാറാക്കരയില്‍ വികസന മുന്നണി തകര്‍ന്നു:സിപിഎം ബന്ധം വിച്ഛേദിച്ചു; പ്രതിപക്ഷമായി പ്രവര്‍ത്തിക്കും

Published : 9th October 2016 | Posted By: SMR

പുത്തനത്താണി: മാറാക്കര ഗ്രാമപ്പഞ്ചായത്തില്‍ ഭരണം നടത്തുന്ന  കോണ്‍ഗ്രസ്  സിപിഎം സഖ്യമായ വികസന മുന്നണി തകര്‍ന്നു. സിപിഎം  വികസന മുന്നണിയുമായുള്ള ബന്ധം വിച്ഛേദിച്ചതാണ് തകര്‍ച്ചക്ക് കാരണമായത്. പഞ്ചായത്തില്‍ വികസന മുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കാനും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചതായി പഞ്ചായത്ത്  വികസനമുന്നണി കണ്‍വീനര്‍ കെ പി  രമേശന്‍ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒന്നിച്ച് വികസന മുന്നണിയുടെ പേരിലും ലീഗ് തനിച്ചുമാണ് മല്‍സരിച്ചത്.
ആകെ 20 സീറ്റില്‍  9 സീറ്റുകള്‍ വീതം വികസന മുന്നണിയും  ലീഗും നേടിയപ്പോള്‍ 2 സീറ്റില്‍ വിമതര്‍ വിജയിക്കുകയായിരുന്നു.  വിജയിച്ച രണ്ട് വിമതരുടെ പിന്തുണയോടെ വികസന മുന്നണി ഭരണം പിടിക്കുകയും  ലീഗ് പ്രതിപക്ഷത്താവുകയും  ചെയ്തു. കോണ്‍ഗ്രസ്സും സിപിഎമ്മും ഒന്നിച്ചതോടെ ഒരു പാര്‍ട്ടികളുടെയും  മേല്‍ഘടകങ്ങള്‍ ഇടപെടുകയും മണ്ഡലം, ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കാടാമ്പുഴ ടൗണില്‍ സ്വാശ്രയ വിഷയത്തില്‍  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും  മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും  ചെയ്തതോടെയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇത് സിപിഎമ്മിനെ ചൊടിപ്പിക്കുകയുംകോണ്‍ഗ്രസ്സിനെതിരേ സിപി എമ്മും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായി. ഇതോടെയാണ് സിപി എം വികസന മുന്നണി ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ നയത്തിനും നിലപാടിനും എതിരായി തിരഞ്ഞെടുപ്പ് നീക്കുപോക്ക് ഉണ്ടാക്കിയതിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയരായ തങ്ങള്‍ക്ക് തെറ്റ് പൂര്‍ണമായും ബോധ്യപ്പെട്ടതായി  വികസന മുന്നണി കണ്‍വീനര്‍ കെ പി രമേശന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വികസന മുന്നണി തകര്‍ന്നതോടെ പഞ്ചായത്തില്‍ വരും ദിവസങ്ങളില്‍ ഭരണ പ്രതിസന്ധി രൂക്ഷമാവാനാണ് സാധ്യത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക