|    Oct 20 Fri, 2017 9:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാര്‍ മാത്യു വട്ടക്കുഴി ദിവംഗതനായി

Published : 23rd November 2016 | Posted By: SMR

കോട്ടയം: കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വക്കുഴി (86) ദിവംഗതനായി. വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളി ഇടവകാംഗമാണ്. 1987 മുതല്‍ 2001വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായിരുന്നു. 1987 ഫെബ്രുവരി 26നായിരുന്നു മെത്രാഭിഷേകം.1930 ഫെബ്രുവരി 20ന് ജനിച്ചു.
1947ല്‍ ചങ്ങനാശ്ശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. ശ്രീലങ്കയിലെ കാന്‍ഡി, പൂന മേജര്‍ സെമിനാരികളില്‍നിന്നും വൈദിക പഠനത്തിനുശേഷം 1956ല്‍ മാര്‍ മാത്യു കാവുകാ് പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് എരുമേലി, ചങ്ങനാശ്ശേരി കത്തീഡ്രല്‍ എന്നീ ഇടവകകളിലെ അസിസ്റ്റന്റായും 1959ല്‍ മാര്‍ മാത്യു കാവുകാിലിന്റെ സെക്രറിയും അതിരൂപതാ വൈസ്ചാന്‍സലറുമായി സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂനിവേഴ്‌സിറ്റിയില്‍ 196064 കാലങ്ങളില്‍ ഉപരിപഠനത്തിലേര്‍പ്പെടുകയും കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു.ഒരു വര്‍ഷക്കാലം  അമേരിക്കയിലും സേവനം ചെയ്തു.
2001 ജനുവരിയില്‍ അനാരോഗ്യംമൂലം മെത്രാന്‍ സ്ഥാനം ഒഴിഞ്ഞ് ബിഷപ്ഹൗസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. വാഴൂര്‍, ചെങ്കല്‍ വക്കുഴി കുര്യാക്കോസ്, റോസ ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകുന്നേരം ഏഴു മുതല്‍ മൃതദേഹം മാതൃ ഇടകവയായ ചെങ്കല്‍ തിരുഹൃദയ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനുവച്ചു. സംസ്‌കാരശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ ആരംഭിക്കുന്നതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക