|    Jan 18 Wed, 2017 7:21 am
FLASH NEWS

മാര്‍ ജയിംസ് പഴയാറ്റിലിന്റെ സംസ്‌കാരം നാളെ

Published : 12th July 2016 | Posted By: SMR

തൃശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഭൗതികദേഹം നാളെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സംസ്‌കരിക്കും. പുത്തന്‍ചിറയിലെ ജന്മഗൃഹത്തിന് സമീപമുള്ള ദേവാലയത്തിലും പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലും പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
ഈസ്റ്റ് പുത്തന്‍ചിറ സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്തായി പഴയാറ്റില്‍ തോമന്‍കുട്ടിയുടെയും മറിയംകുട്ടിയുടെയും മൂന്നാമത്തെ മകനായി 1934 ജൂലൈ 26നാണ് ജെയിംസ് പഴയാറ്റില്‍ ജനിച്ചത്. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് സ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസം നേടി. തുടര്‍ന്ന് തുമ്പൂര്‍ ആര്‍എച്ച്എസില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.
1952ലാണ് തൃശൂര്‍ തോപ്പ് സെമിനാരിയില്‍ വൈദിക പരിശീലനത്തിന് തുടക്കമായത്. സെന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായി കുറേക്കാലം സേവനമനുഷ്ഠിച്ചു. 1978ല്‍ ഇരിങ്ങാലക്കുട രൂപത രൂപീകരിക്കപ്പെട്ടപ്പോള്‍ രൂപതയെ നയിക്കാന്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ നിയോഗിച്ചത് ജെയിംസ് പഴയാറ്റിലിനെയായിരുന്നു. 1978 ജൂണ്‍ 22ന് രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പട്ട് 2010 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1995 ജൂണ്‍ ഏഴിന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അസിസ്റ്റന്റ് ആയി നിയമിതനായി. ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ആന്റണി പടിയറയുടെ അസിസ്റ്റന്റ് ആയി ഉയര്‍ത്തപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക