|    Dec 11 Tue, 2018 6:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മാര്‍പ്പാപ്പ യുഎഇ സന്ദര്‍ശിക്കുന്നു.

Published : 6th December 2018 | Posted By: ke

അബുദബി: ആഗോള കാത്തോലിക്ക സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആദ്യമായി യുഎഇ സന്ദര്‍ശനം നടത്തുന്നു. അബുദബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പ്പാപ്പ യുഎഇ സന്ദര്‍ശനം നടത്തുന്നത്. ഫിബ്രുവരി 3 ന് അബുദബിയില്‍ ആരംഭിക്കുന്ന വിശ്വാസ സംവാദത്തില്‍ പങ്കെടുക്കാനാണ് മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തുന്നത് 2016 ജൂണില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ശൈഖ് മുഹമ്മദ് മാര്‍പ്പാപ്പയെ ക്ഷണിച്ചിരുന്നു ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം അബുദബിയിലെത്തുന്നത്. സമാധാനത്തിന്റെയും സഹിഷ്ണതയുടേയും സാഹോദര്യത്തിന്റെയും പ്രതീകമാണ് പോപ്പെന്നും ചരിത്രപരമായ സന്ദര്‍ശനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

പോപ്പിന്റെ സന്ദര്‍ശനത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും സ്വാഗതം ചെയ്തിട്ടുണ്ട്. പരസ്പ്പരം മനസ്സിലാക്കാനും സമാധാനാത്തിന് സൗഹൃദം വളര്‍ത്താനും പോപ്പിന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. മലയാളികളടക്കം രണ്ടര ലക്ഷം കാത്തോലിക്കാ വിശ്വാസികളാണ് യുഎഇയിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss