|    May 28 Sun, 2017 5:53 pm
FLASH NEWS

മാര്‍പാപ്പ മുന്‍ ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചു

Published : 14th August 2016 | Posted By: SMR

റോം: റോമിലെ സുരക്ഷാകേന്ദ്രത്തില്‍ താമസിക്കുന്ന മുന്‍ ലൈംഗിക തൊഴിലാളികളെ ഫ്രാന്‍സിസ് മാര്‍പാപ്പ അപ്രതീക്ഷിതമായി സന്ദര്‍ശിച്ചു.
കൂട്ടിക്കൊടുപ്പുകാരില്‍ നിന്നു രക്ഷപ്പെടുത്തി കത്തോലിക്കാസഭയുടെ കാരുണ്യകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന 20ഓളം പേരെയാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും റോമിലെത്തിയ 20ഓളം സ്ത്രീകളുമായി മാര്‍പാപ്പ ഒരു മണിക്കൂറോളം സംവദിച്ചു. മനുഷ്യക്കടത്ത് മനുഷ്യരാശിക്കെതിരേയുള്ള കുറ്റകൃത്യമാണെന്നു മാര്‍പാപ്പ ആവര്‍ത്തിച്ചു. തങ്ങള്‍ ഈ നിലയിലായതിന്റെ കഥകള്‍ സ്ത്രീകള്‍ മാര്‍പാപ്പയെ പറഞ്ഞു കേള്‍പ്പിച്ചു. ഏഴു നൈജീരിയക്കാരും ആറു റുമാനിയക്കാരും നാല് അല്‍ബേനിയക്കാരുമാണ് സംഘത്തിലുള്ളത്.
ഇറ്റലി, തുണീസ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമുണ്ട്. എല്ലാവരും 30ന്റെ അടുത്ത് പ്രായമുള്ളവരാണ്. ഇവര്‍ക്ക് മാര്‍പാപ്പ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ അദ്ദേഹം സ്ത്രീകളോട് നിര്‍ദേശിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day