|    Sep 21 Fri, 2018 7:04 pm
Home   >  Todays Paper  >  page 10  >  

മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്

Published : 17th January 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രഥമ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ പുരസ്‌കാരത്തിനു സിനിമാതാരം മോഹന്‍ലാല്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം. വട്ടിയൂര്‍ക്കാവ് സരസ്വതിവിദ്യാലയ, ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍, സസ്‌നേഹം ചാരിറ്റബിള്‍ സൊസൈറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുരസ്‌കാരമാണിത്. 22നു വൈകീട്ട് ആറിന് പാളയം സൈനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി തോമസ് ഐസക് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സസ്‌നേഹം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ജി വേണുഗോപാല്‍, സരസ്വതിവിദ്യാലയ ചെയര്‍മാന്‍ ജി രാജമോഹന്‍, ശ്രീ ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജേഷ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss