|    Jan 21 Sat, 2017 9:58 am
FLASH NEWS

മാര്‍ട്ടിന്റെ സ്വത്ത് കണ്ടുകെട്ടല്‍; നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി

Published : 6th August 2016 | Posted By: SMR

കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്ത് കണ്ടുകെട്ടാനായി എന്‍ഫോഴ്‌സ്‌മെന്റ് സ്വീകരിച്ച നടപടിക്രമങ്ങള്‍ തുടരാമെന്നു ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടി തടയണമെന്നാവശ്യപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്.
ലോട്ടറി നിയന്ത്രണ നിയമലംഘനം ആരോപിക്കപ്പെട്ടാലും ഇത് അനധികൃത പണമിടപാട് സംബന്ധിച്ച കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരാത്തതിനാല്‍ ജപ്തി ഉത്തരവ് നിലനില്‍ക്കില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഈ സാഹചര്യത്തില്‍ ഹരജിക്കാര്‍ക്കെതിരായ ഒരു കുറ്റകൃത്യവും നിലനില്‍ക്കില്ലെന്നും വാദമുന്നയിച്ചിരുന്നു. സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരനാണ് ഹാജരായത്.
ലോട്ടറിത്തട്ടിപ്പുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിനെതിരായ ഏഴു കേസുകളില്‍ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരേ ചുമത്തിയ സാഹചര്യത്തിലാണു കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമപ്രകാരം സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഡെയ്‌സണ്‍ ലാന്‍ഡ് ആന്റ് ഡെവലപ്പേഴ്‌സ്, ചാള്‍സ് റിയലെസ്റ്റേറ്റ്, മാര്‍ട്ടിന്‍ മള്‍ട്ടി പ്രൊജക്റ്റ്, ഡെയ്‌സണ്‍ ലക്ഷ്വറി വില്ല എന്നിവയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ മാര്‍ച്ച് 31ന് എന്‍ഫോഴ്‌സ്‌മെന്റ് ഉത്തരവിറക്കി. താല്‍ക്കാലിക ഉത്തരവിന്റെ കാലാവധി 180 ദിവസമാണ്. ഇതിനകം സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ ഉത്തരവ് അസാധുവാകുമെന്നു വിലയിരുത്തിയാണ് കോടതി ഉത്തരവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക