|    Sep 26 Wed, 2018 3:45 pm
FLASH NEWS
Home   >  Kerala   >  

മാര്‍ച്ച് അവസാനത്തോടെ കേരളം 100 ശതമാനം വെളിയിട വിസര്‍ജ്ജന വിമുക്തമാവും :ഗവര്‍ണര്‍

Published : 21st January 2017 | Posted By: G.A.G

kims

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള വിവിധ സംരംഭങ്ങളുടെ ഭാഗമായി, 2017 മാര്‍ച്ച് അവസാനത്തോടെ ഹിമാചല്‍ പ്രദേശിനും സിക്കിമിനും ശേഷം 100 ശതമാനം വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി കേരളത്തെ  പ്രഖ്യാപിക്കുമെന്ന് കേരള ഗവര്‍ണര്‍ ശ്രീ. ജസ്റ്റിസ് (റിട്ട). പി. സദാശിവം .  കിംസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള രചിച്ച ദ ബുക്ക് ഓണ്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏതാണ്ട് 100 ശതമാനം ജനങ്ങളും ശൗചാലയങ്ങള്‍ ഉപയോഗിക്കുന്ന തരത്തില്‍ സ്വച് ഭാരത് ക്യാമ്പയിന് രാജ്യത്ത് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചു എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സാംക്രമിക രോഗങ്ങള്‍ ഇപ്പോഴും ആഗോളതലത്തില്‍ മരണകാരണമായ രോഗങ്ങളില്‍ പ്രധാനിയായി നില്‍ക്കുന്നു. കാന്‍സര്‍, അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവയേക്കാള്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ അപഹരിക്കുന്നത് സാംക്രമിക രോഗങ്ങളാണ്. വസൂരി പോലുള്ള രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തതിലൂടെ പല മാരകമായ സാംക്രമിക രോഗങ്ങളെയും തുടച്ചുനീക്കാന്‍ സാധിക്കുമെന്ന അവബോധം ബലപ്പെട്ടു എന്നത് നല്ല കാര്യമാണ്. എന്നാല്‍, ഫഌ, പക്ഷിപ്പനി, സാര്‍സ്, സിക്ക, ഡെങ്കി, ചിക്കുന്‍ഗുനിയ പോലുള്ള മാരകമായ പകര്‍ച്ച വ്യാധികള്‍ രോഗനിര്‍ണ്ണയവും ചികിത്സയും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ വര്‍ദ്ധിക്കുന്നു എന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
മെച്ചപ്പെട്ട സാനിട്ടേഷന്‍ സൗകര്യങ്ങള്‍, ശുദ്ധജലം, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷനും ആന്റിബയോട്ടിക്‌സിന്റെ ശരിയായ ഉപയോഗവും കൊണ്ട് പല സാംക്രമിക രോഗങ്ങളെയും നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.  സാംക്രമിക രോഗങ്ങളെ കുറിച്ച്  പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുന്ന തരത്തില്‍ പ്രാദേശിക ഭാഷയില്‍ ഡോക്ടര്‍മാര്‍ ലഘുലേഖകള്‍ തയ്യാറാക്കേണ്ടതിന്റെയും ആശുപത്രിയില്‍ നിന്ന് ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് ആശുപത്രികള്‍ക്കായി പ്രോട്ടോകോള്‍ ഉണ്ടാക്കേണ്ടതിന്റെയും ആവശ്യകത ഗവര്‍ണര്‍ എടുത്തുപറഞ്ഞു. വാക്‌സിനേഷന്‍ ഒരു കുട്ടിയുടെ ജന്മാവകാശമാണെന്നും സാംക്രമിക രോഗങ്ങള്‍ തടയുന്നതിനായി എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമായും നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കിംസ് ആശുപത്രിയില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ പ്രൊഫ. ഉദുമാന്‍ (ഡെപ്യൂട്ടി എഡിറ്റര്‍ ഇന്‍ ചീഫ്),  ടി. പി. ശ്രീനിവാസന്‍ (മുന്‍ അംബാസിഡര്‍) ഡോ. ജി. വിജയരാഘവന്‍ (കിംസ് വൈസ് ചെയര്‍മാന്‍) ജി. വിജയരാഘവന്‍ (മുന്‍ പഌനിങ് ബോര്‍ഡ് അംഗം). ഇ. എം. നജീബ് (കിംസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍) തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും കഌനിക്കല്‍ ട്രെയിനികള്‍, നഴ്‌സിങ്, ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ്, കഌനിക്കല്‍ മൈക്രോബയോളജിയിലെയും ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കും പുസ്തകം ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss