|    Jul 23 Mon, 2018 12:15 am
FLASH NEWS

മാര്‍ഗതടസ്സമായി ദേശീയപാതയോരത്ത് തടികള്‍

Published : 29th October 2017 | Posted By: fsq

 

അരൂര്‍: ദേശീയപാതയോരത്ത് മാര്‍ഗതടസ്സമായി തടികള്‍ കൂട്ടിയിട്ടിരിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ചന്തിരൂര്‍ കൊച്ചുവെളി കവലക്കു സമീപമാണ് ദേശീയപാതയോരത്ത് തടികള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഫുട്ട്പാത്തില്‍ നിന്നിരുന്ന മരമാണ് വാഹനങ്ങള്‍ക്ക് മാര്‍ഗതടസ്സമണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് വെട്ടിമാറ്റിയത്. തടി റോഡിനോട് ചേര്‍ന്ന നടപ്പാതയിലാണ് ഇട്ടിരിക്കുന്നത്. പിഡബ്ല്യൂഡിയുടെ അനാസ്ഥമുലം വാഹനാപകടവും പതിവാണ്. തടികള്‍ എത്രയും വേഗം മാറ്റിയില്ലങ്കില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ചെലവില്‍ എടുത്തുമാറ്റുമെന്ന് സംഘടന അറിയിച്ചു. ഇതിനു വരുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സര്‍ക്കാരിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സമിതി യൂനിറ്റ് പ്രസിഡന്റ് യുസി ഷാജിയും സെക്രട്ടറി പിഎസ് ശ്രീധരഷേണായി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss