|    Jan 20 Fri, 2017 2:57 am
FLASH NEWS

മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി ഫാഷിസ്റ്റാവരുത് : എസ്ഡിപിഐ

Published : 18th August 2016 | Posted By: mi.ptk

SDPI-mirror

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാഷിസ്റ്റ് അസഹിഷ്ണുതയുടെ വക്താവാകരുതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്ക് പോലിസ് അനുമതി നല്‍കാതിരുന്നതും ജാഥ തടഞ്ഞ് വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റ് ചെയ്തതും പ്രതിഷേധാര്‍ഹമാണ്. രാജ്യം മുഴുവന്‍ ഫാഷിസത്തിനെതിരേ പ്രതിഷേധിക്കുകയും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ മാത്രം ഫാഷിസത്തിനെതിരായ പ്രചാരണ പരിപാടികള്‍ നടത്താന്‍ അനുവദിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വ്യക്തമായ ഒരു കാരണം പോലും പറയാതെയാണ് ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്ക് പോലിസ് അനുമതി നിഷേധിച്ചത്. രാജ്യത്ത് വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് ഭീഷണിയെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുന്നതിനെ ഇടതുപക്ഷ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെയും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെയും താല്‍പര്യങ്ങള്‍ ഒന്നാവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും. ഫാഷിസത്തിനെതിരായ പ്രചാരണം തങ്ങള്‍ തീരുമാനിക്കുന്നവര്‍ മാത്രം നടത്തിയാല്‍ മതി എന്ന ഭരണകൂട ധാര്‍ഷ്ട്യം അനുവദിക്കാന്‍ സാധ്യമല്ലെന്നും ജനറല്‍ സെക്രട്ടറി വാര്‍ത്താകുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 427 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക