|    Nov 20 Tue, 2018 4:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രച്ഛന്നഹിന്ദുത്വം കൂടുതല്‍ അപകടകരം: ഇമാംസ് കൗണ്‍സില്‍

Published : 11th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രത്യയശാസ്ത്രപരമായോ, പ്രായോഗികമായോ ഇസ്ലാമിന്റെ വിമോചനാത്മകമായ മാനവിക ദര്‍ശനങ്ങളോടും കര്‍മപരിപാടികളോടും കിടപിടിക്കാനുള്ള ശേഷി മാര്‍ക്സിസത്തിനോ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കോ ഇല്ലെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ആശയസംവാദ സമ്മേളനം അഭിപ്രായപ്പെട്ടു.
മാര്‍ക്സിസം-വര്‍ഗീയത-ഇസ്ലാം എന്ന ശീര്‍ഷകത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഗ്രീന്‍വാലി അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. അശ്റഫ് കല്‍പറ്റ, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്സല്‍ ഖാസിമി വിഷയമവതരിപ്പിച്ചു. ഹിംസാത്മക ഹിന്ദുത്വരാഷ്ട്രീയം വര്‍ഗീയ പ്രചാരണങ്ങളിലൂടെ തിരഞ്ഞെടുപ്പിനു നിലമൊരുക്കുമ്പോള്‍ വിശാലമായ പ്രതിപക്ഷ രാഷ്ട്രീയനിര പടുത്തുയര്‍ത്താന്‍ മുന്നില്‍ നില്‍ക്കേണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുസ്ലിംവിരുദ്ധ രാഷ്ട്രീയ നിലപാടിലൂടെ മതേതര ഹിന്ദുത്വം പയറ്റുന്നത് അപകടകരമാണ്. സംഘപരിവാരം ഉയര്‍ത്തുന്ന പ്രകട ഹിന്ദുത്വത്തേക്കാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനുവര്‍ത്തിച്ചുപോരുന്ന പ്രച്ഛന്നഹിന്ദുത്വമാണ് കൂടുതല്‍ അപകടകരം.
ഇടതുപക്ഷത്തോട് അനുഭാവമുള്ള വിശ്വാസികളെ മതത്തില്‍ നിന്ന് അകറ്റുക, കലാലയങ്ങളില്‍ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ മറവില്‍ മുസ്ലിം വിദ്യാര്‍ഥികളെ ഇസ്‌ലാം വിരോധികളാക്കുക, മതരഹിത യുക്തിവാദം പ്രചരിപ്പിക്കുക തുടങ്ങിയവ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കര്‍മ പരിപാടിയായി മാറിയിരിക്കുന്നു. ഇത്തരം നിരുത്തരവാദപരമായ രാഷ്ട്രീയ നിലപാടുകള്‍ പുനപ്പരിശോധിക്കാനും മര്‍ദ്ദക, ചൂഷക ശക്തികള്‍ക്കെതിരേയുള്ള പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന്റെ സത്യസന്ധത തെളിയിക്കാനും പാര്‍ട്ടിക്ക് ബാധ്യതയുണ്ട്.
നീതി, സമത്വം, സ്വാതന്ത്ര്യം, ചൂഷണമുക്ത സമൂഹം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് ഇസ്്‌ലാം. ആ നിലയ്ക്ക് ഇടതുപക്ഷത്തിന് സഹകരിക്കാവുന്ന മതവിഭാഗവും മുസ്ലിംകളാണ് എന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് ഷഫീഖ് ഖാസിമി അധ്യക്ഷത വഹിച്ചു. അര്‍ഷദ് മുഹമ്മദ് നദ്വി, എംഇഎം അശ്റഫ് മൗലവി, നിസാറുദീന്‍ മൗലവി, അമാനുല്ല ബാഖവി, സലീം മൗലവി അല്‍ഖാസിമി, മുഹമ്മദ് സലീം റഷാദി, അബ്ദുല്‍ റഹീം മന്നാനി, അബ്ദുല്‍ ജലീല്‍ മൗലവി, നിസാറുദ്ദീന്‍ ബാഖവി, വയ്യാനം ഷാജഹാന്‍ മന്നാനി, അബ്ദുല്‍ സലാം ഫൈസി, അര്‍ഷദ് ബാഖവി, മുഹമ്മദ് നിഷാദ് റഷാദി, മുഹമ്മദ്കുഞ്ഞ് മൗലവി തൊടുപുഴ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss