|    Nov 17 Sat, 2018 4:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘മാര്‍ക്‌സിസം വര്‍ഗീയത ഇസ്‌ലാം’സമ്മേളനം നാളെ തിരൂരില്‍

Published : 15th August 2018 | Posted By: kasim kzm

തിരൂര്‍: മാര്‍ക്‌സിസം വര്‍ഗീയത ഇസ്‌ലാം ഇമാംസ് കൗണ്‍സില്‍ വിശദീകരണ സമ്മേളനം നാളെ വൈകീട്ട് അഞ്ചിന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയില്‍ പ്രമുഖ ഇസ്‌ലാമിക ചിന്തകരായ ഡോ. അഷ്‌റഫ് കല്‍പ്പറ്റ, ഹാഫിസ് അഫ്‌സല്‍ ഖാസിമി സംസാരിക്കും. ഇസ്‌ലാമിലെ ചരിത്ര സംഭവങ്ങളെയും മതഗ്രന്ഥങ്ങളെയും തെറ്റായി ഉദ്ധരിച്ച് മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രചാരണം നടത്തുന്നതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും സജീവമായ സാഹചര്യത്തിലാണ് സമ്മേളനം.
ഇസ്‌ലാമിനെ ഭീകരവല്‍ക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു. സംഘപരിവാരം അധികാരത്തില്‍ കയറിയതിനു ശേഷം ഇന്ത്യയില്‍ ഈ നീക്കം ശക്തിപ്പെട്ടിരിക്കുന്നു. മതേതര ചേരിയില്‍ നില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും ദൗര്‍ഭാഗ്യവശാല്‍ ഇസ്‌ലാമിനെതിരായ വ്യാജ പ്രചാരണം ഏറ്റെടുത്തിരിക്കുന്നു. മുസ്‌ലിംകള്‍ പ്രതിസ്ഥാനത്ത് വരുകയോ മുസ്‌ലിംകളുടെ മേല്‍ ആരോപിക്കുകയോ ചെയ്യുന്ന അനിഷ്ട സംഭവങ്ങള്‍ മറയാക്കി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരേ വര്‍ഗീയ പ്രചാരണം നടത്തുന്ന സംഘപരിവാരവഴിയേ സഞ്ചരിക്കുകയാണ് മതനിരപേക്ഷത പറയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും.
മുസ്‌ലിംകളോട് കടുത്ത വര്‍ഗീയ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ആശയപരമായി മാര്‍ക്‌സിസം മതവിരുദ്ധമാണ്. ആശയപരമായി ഇസ്‌ലാമിനോട് സംവദിക്കുന്നതിനു പകരം വര്‍ഗീയതയും ഭീകരതയും ആരോപിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം നിസാറുദ്ദീന്‍ മൗലവി, സെക്രേട്ടറിയറ്റ് അംഗങ്ങളായ അബ്ദുന്നാസിര്‍ ബാഖവി, അര്‍ഷദ് മുഹമ്മദ് നദ്‌വി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ വഹബി, സയ്യിദ് മൗലവി മലപ്പുറം പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss