|    Mar 28 Tue, 2017 1:55 pm
FLASH NEWS

മാര്‍ക്വിസ് മോട്ടോ ജിപി ചാംപ്യന്‍

Published : 17th October 2016 | Posted By: SMR

ജപ്പാന്‍: ലോക മോട്ടോ ജിപി ചാംപ്യന്‍ഷിപ്പില്‍ മാര്‍ക്ക് മാര്‍ക്വിസ് ജേതാവ്. മൂന്നാം തവണയാണ് മാര്‍ക്ക്വിസ് മോട്ടോ ജിപി കിരീടം നേടുന്നത്. 24 കാരനായ ഹോണ്ടയുടെ റൈഡര്‍ക്കൂടിയായ മാര്‍ക്ക്വിസാണ് മൂന്നുതവണ പ്രീമിയര്‍ ക്ലാസ് ലോക ചാംപ്യന്‍ഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
മാര്‍ക്ക്വിസ് തന്റെ 24 ലാപ് മല്‍സരം 42 മിനിറ്റുകള്‍ക്കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനത്ത് ഡുക്കാട്ടിയുടെ ആന്‍ഡ്രിയേ ഡൊവിസിയോസോയും മൂന്നാം സ്ഥാനം സുസുക്കിയുടെ മാവ്‌റിക്ക് വിനല്‍സയും സ്വന്തമാക്കി. എന്നാല്‍ യമഹയുടെ വാലന്റിയോ റോസിയും ജോര്‍ജ് ലോറന്‍സോയ്ക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day