|    Jul 26 Wed, 2017 12:24 pm
FLASH NEWS

മാര്‍ക്കറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തിയ സ്റ്റാളുകള്‍ക്ക് പിഴയും നോട്ടീസും നല്‍കി

Published : 7th September 2016 | Posted By: SMR

പത്തനംതിട്ട: നഗരത്തിലെ മാര്‍ക്കറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് ഡിവൈഎസ്പി രാധാകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിജിലന്‍സ്, ലേബര്‍, ലീഗല്‍ മെട്രോളജി, ഹെല്‍ത്ത് എന്നീ വകുപ്പുകള്‍ക്കൊപ്പം നഗരസഭ അധികൃതര്‍, ആലപ്പുഴ ജില്ലാ ഫുഡ് ആന്റ് സേഫ്ടി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച മല്‍സ്യസ്റ്റാളിന് പിഴയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ബീഫ് സ്റ്റാളിന് അടച്ചുപൂട്ടല്‍ നോട്ടീസും നല്‍കി.
ഒരു വര്‍ഷമായി ഫുഡ് ആന്റ് സേഫ്ടിയുടേയോ നഗരസഭയുടെയോ ലൈസന്‍സില്ലാതെയാണ് ഈ സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ലേലത്തില്‍ പിടിച്ച തുക കുടിശ്ശികയായതിനാല്‍ ലൈസ ന്‍സ് നല്‍കാന്‍ കഴിയില്ല. ലൈസന്‍സില്ലാത്ത ഇത്തരം സ്റ്റാളുകള്‍ക്ക് പരിശോധനകളെ ഭയക്കേണ്ടെന്നതിനാല്‍ കച്ചവടക്കാര്‍ സ്റ്റാളിന്റെ വൃത്തിയോ അടിസ്ഥാന സൗകര്യങ്ങളോ കണക്കിലെടുക്കാറില്ല. കഴിഞ്ഞ വര്‍ഷം ഫുഡ് ആന്റ് സേഫ്ടി വകുപ്പ് സ്റ്റാള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടും തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു.
ഉണക്കമീന്‍ സ്റ്റാളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാലപ്പഴക്കമുള്ള മല്‍സ്യങ്ങ ള്‍ ഫുഡ് ആന്റ് സേഫ്ടിയുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന പച്ചക്കറികളില്‍ വ്യാപകമായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് പച്ചക്കറി സ്റ്റാളുകളില്‍ നിന്നും സാമ്പിളുകളും ശേഖരിച്ചു.
ഓണക്കാലത്ത് ഇത്തരം പരിശോധനകള്‍ പതിവാണെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പുരോഗതിയുണ്ടെന്നും വിജിലന്‍സ് ഡിവൈഎസ്പി രാധാകൃഷ്ണപ്പിള്ള പറഞ്ഞു. ഇനിമുതല്‍ രണ്ടുമാസത്തിനിടെ മിന്നല്‍ പരിശോധന കര്‍ശനമാക്കാന്‍ ആലോചനയുള്ളതായും അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക