|    Jul 18 Wed, 2018 2:56 am
FLASH NEWS

മാര്‍ക്കറ്റില്‍ പരാക്രമം; യുവാവ് അറസ്റ്റില്‍

Published : 11th August 2017 | Posted By: fsq

 

കോഴഞ്ചേരി: കോഴഞ്ചേരി മാര്‍ക്കറ്റില്‍ മാരകായുധവുമായി വെല്ലുവിളിക്കുകയും പരാക്രമം കാട്ടുകയും ചെയ്ത യുവാവിനെ ആറന്മുള പോലിസ് അറസ്റ്റു ചെയ്തു. മാര്‍ക്കറ്റിനുള്ളില്‍ ഇറച്ചിവ്യാപാരം നടത്തുന്ന ജോമോനാണ് പോലിസ് പിടിയിലായത്. മദ്യപിച്ചെത്തിയ ഇയാള്‍ മാര്‍ക്കറ്റിന് സമീപം കച്ചവടം ചെയ്ത വ്യക്തിയെ ഭീഷണിപ്പെടുത്തിയാണ് പരാക്രമം ആരംഭിച്ചത്. അനുനയിപ്പിച്ചെങ്കിലും ഇയാള്‍ ഇറച്ചിക്കടയില്‍ നിന്ന് കത്തിയുമായി വന്ന് ആളുകളുടെ നേരെ വീശുകയായിരുന്നു. സംഭവത്തെ കുറിച്ച് മാര്‍ക്കറ്റിലെ തൊഴിലാളികള്‍ ആറന്മുള പോലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss