|    May 24 Wed, 2017 8:03 am

മാരുതി ചിട്ടി കമ്പനി അടച്ചു പൂട്ടിയിട്ട് ഒരു വര്‍ഷം; പണം ലഭിക്കാതെ നിക്ഷേപകര്‍ വലയുന്നു

Published : 6th October 2016 | Posted By: Abbasali tf

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ മാരുതി ചിട്ടി കമ്പനിയടച്ചു പൂട്ടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ചിട്ടിയിലേയ്ക്കായി അടച്ച തുക പോലും മടക്കി ലഭിക്കാതെ നിക്ഷേപകര്‍ വലഞ്ഞു. കട്ടപ്പന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരുതി ചിട്ട്‌സ് ആന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ വടക്കാഞ്ചേരിയിലെ ശാഖയാണ് ഒരു വര്‍ഷം മുമ്പ് അടച്ചു പൂട്ടിയത്. നടന്‍ മണിയന്‍ പിള്ള അംബാസിഡറായുള്ള ചിട്ടി കമ്പനി വന്‍ പരസ്യം നല്‍കിയും ഫീല്‍ഡില്‍ ജോലിക്കാരെ നിയമിച്ചുമാണ് ആരംഭിച്ചത്. ചെറുതും വലുതുമായ ഒട്ടേറെ ചിട്ടികളില്‍ ആളുകള്‍ ചേരുകയും ചെയ്തു. ആദ്യമൊക്കെ കൃത്യമായി പണം നല്‍കിയിരുന്ന സ്ഥാപനം ഒരു സുപ്രഭാതത്തില്‍ അടച്ചിടുകയായിരുന്നു. ചിട്ടിയില്‍ പണം നിക്ഷേപിച്ചവര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പണമിടപാടുകളില്‍ പോലിസിനിടപെടാന്‍ നിയ ന്ത്രണം വന്നതോടെ വടക്കാഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ ചിട്ടികമ്പനിക്കാര്‍ക്കെതിരേയുള്ള പരാതികളുടെ കൂമ്പാരമായി. അടച്ച പണം പോലും തിരികെ കിട്ടില്ലെന്ന അവസ്ഥ വന്നപ്പോള്‍ മാരുതി ചിട്ടിയില്‍ ആളുകളെ ചേര്‍ത്തവരെ തേടി നാട്ടുകാര്‍ ഓട്ടം തുടങ്ങി. പക്ഷെ പലരും പെണ്‍കുട്ടികളായതിനാല്‍ നടപടിയെടുക്കാനുമായില്ല. ചിട്ടി ചേര്‍ന്നവര്‍ക്ക് നല്‍കിയ പാസ്ബുക്കിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ചിട്ടും മറുപടിയൊന്നുില്ല. മാരുതി ചിട്ടിയില്‍ നി ന്നും പണം തിരിച്ചു കിട്ടാന്‍ നടപടിയാവശ്യപ്പെട്ട് പലരും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നുമായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day