|    Jul 16 Mon, 2018 12:34 pm
FLASH NEWS
Home   >  Business   >  

മാരുതി ഇഗ്‌നിസ് പുറത്തിറങ്ങി , വില 4.59 ലക്ഷം രൂപ

Published : 14th January 2017 | Posted By: frfrlnz

maruti-suzuki-ignis

ന്യൂഡല്‍ഹി:  ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാരുതി സുസുക്കി ഇഗ്‌നിസ് വിപണിയില്‍ ഇറങ്ങി. 4.59 ലക്ഷം രൂപയാണ് വില. മാരുതി വാഗണറിന്റെ പിന്‍ഗാമിയെന്നറിയപ്പെടുന്ന ഇഗ്‌നിസ് പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ ഉണ്ട്.ഡീസല്‍ മോഡല്‍ വില 6.39 ലക്ഷം മുതല്‍  7.46 ലക്ഷം വരെയാണ്. യുവാക്കളെ ലക്ഷ്യം വച്ചാണ് അര്‍ബന്‍ ക്രോസ് ഓവര്‍ കണ്‍സെപ്റ്റില്‍ കമ്പനി ഇഗ്‌നിസിനെ പുറത്തിറിക്കിയത്. ഒമ്പത് കളറുകളിലാണ് ഇഗ്‌നിസ് പുറത്തിറങ്ങിയത്.

Maruti-Suzuki-Ignis--6

പെട്രോള്‍ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസല്‍ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ‘ഇഗ്‌നിസി’നു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവല്‍  ടാന്‍സ്മിഷന്‍(എ എം ടി) സഹിതവും ‘ഇഗ്‌നിസ്’ വില്‍പ്പനയ്ക്കുണ്ട്.
3,700എംഎം നീളവും, 1,660എംഎം വീതിയും, 1,595എംഎം ഉയരവും, 2,435എംഎം വീല്‍ബേസുമുള്ള ഇഗ്‌നിസിന് 180എംഎം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.
പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, നീളം കൂടിയ ഗ്രില്‍, ബ്ലാക്ഡ് ഔട്ട് എബി പില്ലറുകള്‍, ഉയര്‍ന്ന ബോണറ്റ്, എന്നിവയാണ് മറ്റ് സവിശേഷതകള്‍.
maruti-suzuki-ignis2
മഹീന്ദ്രയുടെ കെ.യു.വി 100, ഹ്യൂണ്ടായ് ഗ്രാന്റ് ഐ10, മാരുതിയുടെ തന്നെ സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനായാണ് ഇഗ്‌നിസ്  വിപണിയിലിറങ്ങിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss