|    Feb 28 Tue, 2017 8:48 pm
FLASH NEWS

മാരായമുട്ടം അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 35 ലക്ഷം നല്‍കും

Published : 1st October 2016 | Posted By: Abbasali tf

തിരുവനന്തപുരം: മാരായമുട്ടം ടിപ്പര്‍ ലോറി അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് ആകെ 35 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ തീരുമാനമായി. മരണമടഞ്ഞ ബിപിന്റെയും ബാലുവിന്റെയും കുടുംബങ്ങള്‍ക്കു 17.5 ലക്ഷം രൂപ വീതമാണു നല്‍കുക. പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. അദാനി ഗ്രൂപ്പ് 10 ലക്ഷം രൂപയും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു കരിങ്കല്ല് നല്‍കുന്ന കരാറുകാര്‍ 25 ലക്ഷം രൂപയും നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നു യോഗത്തില്‍ സംബന്ധിച്ച കലക്ടര്‍ എസ് വെങ്കിടേസപതി പറഞ്ഞു. ലോറികളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് അടിയന്തരമായി സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാനും റൂട്ട് മാറി സഞ്ചരിക്കുന്നതു കണ്ടെത്തുന്നതിനു ഹോളോഗ്രാം ഘടിപ്പിക്കുന്നതിനും കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. മാരായമുട്ടത്തു വ്യാഴാഴ്ച രാവിലെയാണ് ബൈക്ക് യാത്രികരായ അരുവിപ്പുറം ആയയില്‍ മേലേ കാവുവിള വീട്ടില്‍ ബിജുവിന്റെ മകന്‍  ബിപിന്‍ (17), മാരായമുട്ടം കാവിന്‍പുറം ബിനു ഭവനില്‍ ബിനുവിന്റെ മകന്‍ ബാലു (20) എന്നിവര്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണത്തിനുള്ള പാറ കയറ്റുന്നതിനു തേരണിയിലെ കരിങ്കല്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തിനിടയാക്ക ിയത്. രണ്ടു കുടുംബങ്ങളുടെയും അത്താണികളായിരുന്നു ഇ ൗ കുട്ടികളെന്നും മൃതദേഹം സംസ്‌കരിക്കാന്‍ പോലും മറ്റുള്ളവരുടെ കനിവിനെ ആശ്രയിക്കേണ്ടിവന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നതിന്  വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംഎല്‍എ അറിയിച്ചു. തിങ്കളാഴ്ച നിയമസഭയില്‍ ഇതു സംബന്ധിച്ച് സബ്മിഷന്‍ ഉന്നയിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇത്തരത്തില്‍ അപകടമുണ്ടാവാതിരിക്കാന്‍ എല്ലാ തരത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കുമെന്നു കലക്ടര്‍ എസ് വെങ്കിടേസപതി പറഞ്ഞു. ജിയോളജി വകുപ്പ് അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഭാരം കൊണ്ടുപോവാന്‍ അനുവദിക്കുകയില്ല. കരിങ്കല്ല് ഇറക്കിയതു സംബന്ധിച്ച് അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള റെക്കോഡുകള്‍ മാരായമുട്ടം അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിയോളജിസ്റ്റിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുങ്കടവിള, കുന്നത്തുകാല്‍ പഞ്ചായത്ത് മേഖലകളില്‍ വന്‍തോതില്‍ പാറഖനനം നടക്കുന്നതായും ഇതിന്റെ ഭാഗമായി പ്രദേശത്തു വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുള്ളതായും പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും യോഗത്തില്‍ പറഞ്ഞു. പാറ കയറ്റുന്നതിന് വരുന്ന ലോറികള്‍ അമിതഭാരം കയറ്റുന്നതും അമിത വേഗവും അപകട സാധ്യത ഉയര്‍ത്തുന്നതായും അവര്‍ വ്യക്തമാക്കി. പെരുങ്കടവിള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്,  വിഴിഞ്ഞം ഇ ന്റര്‍ നാഷനല്‍ സീ പോര്‍ട്ട് എംഡി ഡോ. ജയകുമാര്‍, അദാനി ഗ്രൂപ്പ്, കരാറുകാര്‍, വിവിധ പരിസ്ഥിതി സംഘടന, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day