|    Oct 17 Wed, 2018 12:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാരന്‍ സഹോദരങ്ങള്‍ക്ക് എതിരേ കുറ്റം ചുമത്തും

Published : 9th September 2017 | Posted By: fsq

 

ചെന്നൈ: അനധികൃതമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചുവെന്ന കേസില്‍ മാരന്‍ സഹോദരന്‍മാര്‍ക്കെതിരേ ഒക്ടോബര്‍ മൂന്നിന് സിബിഐ കോടതി കുറ്റം ചുമത്തും. കേസിലെ പ്രതികളായ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനുള്‍പ്പെടെ അഞ്ച് പേര്‍ പ്രത്യേക സിബിഐ ജഡ്ജി എസ് നടരാജന്‍ മുമ്പാകെ ഇന്നലെ ഹാജരായിരുന്നു. ദയാനിധിയുടെ സഹോദരന്‍ കാലനിധിമാരന്‍ കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഹരജി നല്‍കിയിരുന്നു. 2004-2007 കാലഘട്ടത്തില്‍ ദയാനിധി കേന്ദ്ര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ വസതിയില്‍ ബിഎസ്എന്‍എല്‍ അതിവേഗ ഡാറ്റാലൈനുകള്‍ ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. കലാനിധിയുടെ ഉടമസ്ഥതയിലുള്ള സണ്‍ ടിവി ചാനലിനുവേണ്ടിയായിരുന്നു ഈ ഡാറ്റ ലൈനുകള്‍ ഉപയോഗിച്ചത്. ഇതുവഴി സര്‍ക്കാര്‍ ഖജനാവില്‍ 1.78 കോടി രൂപ നഷ്ടമുണ്ടായി എന്നാണ് സിബിഐ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss